
പാലാ, മേയ് 31, 2025:ആത്മഹത്യ തടയലിനായി പ്രവര്‍ത്തിക്കുന്ന മനസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്-ന്റെ ഉദ്ഘാടനം ഔപചാരികമായി നടത്തപ്പെട്ടു. പാലാ നെല്ലിയാണി ലയണ്‍സ് കമ്മ്യൂണിറ്റി ഹാളില്‍ വച്ചാണ് ചടങ്ങ് നടന്നത്. ബിഫ്രണ്ടേഴ്‌സ് വേൾഡ്‌വൈഡ് എന്ന അന്താരാഷ്ട്ര ആത്മഹത്യ പ്രതിരോധ ശൃംഖലയിലെ കോട്ടയം ചാപ്റ്ററായ മനസ്, നിലവില്‍ രണ്ട് വര്‍ഷമായി പൈകയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇപ്പോഴിതു കൂടുതല്‍ ആളുകളിലേക്കെത്താന്‍ ലക്ഷ്യമിട്ട് പാലാ ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ പാലയിലേക്ക് മാറ്റിയിരിക്കുന്നു.

ചടങ്ങില്‍ ലയണ്‍ എ.വി. ജോണി ഏരത്തു, (ലയണ്‍സ് ക്ലബ് ഓഫ് പാലാ പ്രസിഡണ്ട്) അധ്യക്ഷത വഹിച്ചു. മിസിസ് നിഷ ജോസ് കെ. മാണി ഉദ്‌ഘാടനം നിര്‍വഹിച്ചു. അഡ്വ. ലിറ്റോ പാലത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തി. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. തോമസ് പീറ്ററും, ട്രസ്റ്റ് പ്രസിഡണ്ട് ലയണ്‍ എബ്രഹാം പാലക്കുടിയും ആശംസകള്‍ അറിയിച്ചു.
മനസ് ട്രസ്റ്റിന്റെ സെക്രട്ടറി ശ്രീമതി ത്രേസ്യാമ്മ ജോണ്‍ സ്ഥാപനം പരിചയപ്പെടുത്തി.പൂർണ്ണമായും ശിക്ഷണം നേടിയ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിലാണ് “മനസ്“പ്രവര്‍ത്തിക്കുന്നത്. നേരിട്ടോ ,ഫോണ്‍ വഴി യോ ബന്ധപ്പെടാം .സേവനം തികച്ചും സൗജന്യം ആയിരിക്കും.
സേവന സമയം: തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ
ഫോണ്‍: 04822-248162
ജീവിതപ്രശ്നങ്ങള്‍ക്ക് മറുപടിയായി –, ഒറ്റക്കല്ലെന്ന് ഓര്‍മപ്പെടുത്താന്‍ “മനസ്“

