പാലാ :പാലാ നഗരസഭയിലെ ആറാം വാർഡായ പുലിമലക്കുന്നിലെ ജനങ്ങൾക്ക് അതൊരു ആഘോഷമായിരുന്നു.കോരി ചൊരിയുന്ന മഴയത്തും അവർ കുടിവെള്ള പദ്ധതി ഉദ്‌ഘാടനത്തിനെത്തി.കൊച്ചുകുട്ടികൾ മുതൽ വൃദ്ധർ വരെ ആ ജന സഞ്ചയത്തിലുണ്ടായിരുന്നു.വൈകിട്ടത്തെ കുർബാന കഴിഞ്ഞ് ജോസ് കെ മാണി പള്ളിയിൽ നിന്ന് ഇറങ്ങിയപ്പോൾ ബൈജുവിനെ ഫോൺ ചെയ്തു .ഒരു അരമണിക്കൂർ താമസിച്ചാലോ ഇവിടെ നല്ല മഴയാ…ഇവിടെ മഴമാറി തെളിഞ്ഞു നിൽക്കുവാ എന്ന ബൈജുവിന്റെ മറുപടി കേട്ടപ്പോൾ 10 മിനിറ്റിനുള്ളിൽ ജോസ് കെ മാണി പുലിമലക്കുന്നിലെത്തി.ജന സഞ്ചയത്തെ കണ്ടപ്പോൾ ജോസ് കെ മാണിയുടെ മുഖത്തും പുഞ്ചിരി.

ബൈജു മീഡിയാ അക്കാഡമിക്ക് ചെയ്തു തന്ന ഉപകാരത്തിന് പ്രതിനന്ദിയായി മീഡിയാ അക്കാദമിയിലെ പത്രക്കാരെല്ലാം അവിടെ കാമറ റെഡിയാക്കി നിൽപ്പുണ്ടായിരുന്നു .പൈപ്പ് തുറന്നു ജല പ്രവാഹമുണ്ടായപ്പോൾ ജനത്തിനും അതോടൊപ്പം വാർഡ് മെമ്പർ ബൈജുവിനും കൃതാര്ഥതയുടെ ചിരി .ആ ചിരിയിൽ ജോസ് കെ മാണിയും പങ്കു കൊണ്ടപ്പോൾ കോട്ടയം മീഡിയയ്ക്കു ഒരു കാര്യം മനസിലായി ജോസ് കെ മാണി വിരോധത്തിന്റെ കാലം കഴിഞ്ഞു.ഇനി പുതിയ പാലായും പുതിയ ഭൂമിയുമാണ് വരാൻ പോകുന്നത് .

കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം കഴിഞ്ഞ് ;മഴ മാറി നിന്ന വേളയിൽ ചെണ്ടമേളക്കാരുടെ അകമ്പടിയോടെ ജനനായകരും ജനങ്ങളും റബ്ബർ തോട്ടവും കടന്നു വഴിയിലിറങ്ങി മരിയ സദനത്തിലേക്കു നടന്നു.മരിയ സദനത്തിൽ നടന്ന ചടങ്ങിൽ ജോസ് കെ മാണി ബൈജു കൊല്ലമ്പറമ്പിൽ എന്ന കൗൺസിലറെ ഏറെ സ്ലാഹിച്ചു.ബൈജു ഒരു കാര്യം ഏറ്റെടുത്താൽ അത് സാധിച്ചേ മടങ്ങൂ എന്ന സ്വഭാവക്കാരനാണ് .അത് ഈ കുടിവെള്ള പദ്ധതി സാക്ഷാത്കാരത്തിലും കണ്ടു . ഫണ്ട് അനുവദിക്കാൻ ഏത് എം പി ക്കും കഴിയും പക്ഷെ അത് നടപ്പിലാക്കേണ്ടത് പ്രാദേശിക നേതാക്കളാണ്.അതിൽ വിജയിച്ചതാണ് ബൈജുവിന്റെ നേട്ടം എന്ന് എം പി തന്നെ പറഞ്ഞപ്പോൾ ജനങ്ങളും തങ്ങളുടെ വാർഡ് മെമ്പറെ തെരഞ്ഞെടുത്തതിൽ തെറ്റ് പറ്റിയിട്ടില്ലെന്ന് അവരുടെ മുഖഭാവം തെളിയിച്ചു .
82 ലക്ഷം രൂപാ ചിലവിൽ വര്ഷങ്ങളുടെ അധ്വാനമാണ് താൻ ഈ കുടിവെള്ള പദ്ധതിക്കായി ചിലവഴിച്ചത് .ഈ പദ്ധതി ഇവിടെ നടപ്പാക്കുന്നതിന്റെ പേരിൽ തനിക്കെതിരെ അപവാദ പ്രചാരണം പോലുമുണ്ടായി പക്ഷെ ജന വിശ്വാസത്തോടെ പ്രതിസന്ധികൾ തട്ടി നീക്കിയ കഥ ജനങ്ങളോട് ബൈജു പറഞ്ഞപ്പോൾ ഒരു കുടി വെള്ള പദ്ധതി യാഥാർഥ്യമാക്കുവാൻ ഒരു ജന പ്രതിനിധി അനുഭവിച്ച യാതനകൾ എത്രമാത്രമാണെന്നു സഹ കൗൺസിലർമാരും മനസിലാക്കി.തോമസ് പീറ്റർ ;ജോസ് ചീരാൻകുഴി ;സാവിയോ കാവുകാട്ട് ;ജോസിൻ ബിനോ;ബിജി ജോജോ ;നീനാ ചെറുവള്ളി ;സിജി പ്രസാദ് എന്നീ കൗൺസിലർമാർ വേദിയിലുണ്ടായിരുന്നു .
കുടിവെള്ള പദ്ധതിക്കായി സ്ഥലം സൗജന്യമായി തന്ന മൂഴയിൽ ബേബിച്ചേട്ടനെയും;കദളിക്കാട്ടിൽ തോമാച്ചൻ ചേട്ടനെയും ഷാൾ അണിയിച്ച് ജോസ് കെ മാണി ആദരിച്ചു .സ്നേഹഫലകവും നൽകി .
ബൈജു കൊല്ലംപറമ്പിൽ (വാർഡ് കൗൺസിലർ) സ്വാഗതം പറഞ്ഞു. തോമസ് പീറ്റർ (ചെയർമാൻ, പാലാ നഗരസഭ) അദ്ധ്യക്ഷത വഹിച്ചു.
ജോസ് കെ മാണി (എം.പി) മുണ്ടാങ്കൽ പുലിമലക്കുന്ന് ജലവിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു. ടാങ്കിനു സമീപം ശിലാ ഫലകം അനാശ്ചാദനം ചെയ്യുകയും, ടാപ്പ് ഓപ്പൺ ചെയ്യുകയും, വാട്ടർ പ്യൂരിഫയർ യൂണിറ്റ് നാടമുറിച്ച് ഉദ്ഘാടനവും നിർവ്വഹിച്ചു. ഉപഹാര സമർപ്പണം, പൊന്നാട അണിയിച്ചും ചടങ്ങിൽഎം.സി അബ്രഹാം മുഴയിൽ തോമസ് കദളിക്കാട്ടിൽ എ.സിയാദ് (മുനിസിപ്പൽ എഞ്ചിനീയർ ) പി. എസ്. രവീന്ദ്രൻ നായർ (കോണ്ട്രാക്ടർ) എന്നിവരെ ആദരിച്ചു. സന്തോഷ് ജോസഫ് (മരിയസദനം ഡയറക്‌ടർ) മുഖ്യ പ്രഭാഷണം നടത്തി.
ബിജി ജോജോ (മുനിസിപ്പൽ വൈസ് ചെയർപേർസൺ) സാവിയോ കാവുകാട്ട് ,ജോസ് ചീരാംകുഴി ,നീനാ ചെറുവള്ളി, ജോസിൻ ബിനോ, സിജി പ്രസാദ്, ഔസേപ്പച്ചൻ വാളി പ്ലാക്കൽ, ടോബിൻ കെ അലക്സ്, ബിജു പാലുപ്പവൽ, ഒ.എം മാത്യു സാബു ജോസഫ് കിഴക്കേക്കര (സെക്രട്ടറി) തുടങ്ങിയവർ പ്രസംഗിച്ചു.വാർഡിലെ ഗുണഭോക്താക്കൾ, പൊതുപ്രവർത്തകർ, സുഹൃത്തുക്കൾ, തുടങ്ങി ഒട്ടേറെ നാട്ടുകാരും മാദ്ധ്യമപ്രവർത്തകരും, ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് സ്നേഹവിരുന്നും നടന്നു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

