Kottayam

വീട് വയ്ക്കാൻ എന്ന വ്യാജേന പെർമിറ്റ് തരപ്പെടുത്തും;പിന്നെ പാറപൊട്ടിക്കലും ; ആയിര കണക്കിന് ലോഡ് മണ്ണ് വിൽപ്പനയും തകൃതി:രാമപുരം പഞ്ചായത്തിൽ മണ്ണ് പാറമട മാഫിയ സജീവം 

പാലാ:രാമപുരത്ത് തുടർച്ചയായി പാറമടകൾക്കും, മണ്ണ് മാഫിയക്കും അനുമതി ലഭിക്കുന്നത് വലിയ ആശങ്ക ഉണർത്തുന്നു. പഞ്ചായത്തിൽ നിരവധിപാറമട കൾക്ക് ഇതിനോടകം ലൈസൻസ് അനുവദിച്ചു.. ഇപ്പോൾ വീട് വയ്ക്കാൻ എന്ന വ്യാജേന പെർമിറ്റ് എടുക്കും. എന്നിട്ട് പാറ പൊട്ടിക്കും വൻ വിലയ്ക്ക് വിൽക്കുന്നു.മണ്ണ് മാറ്റാൻ പെർമിറ്റെടുത്ത് കോടികളുടെ മണ്ണ് പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ചെറിയ തുക മാത്രം പഞ്ചായത്തിൽ അടച്ച് ലാഭം കൊയ്യുന്ന മാഫിയ പ്രവർത്തിക്കുന്നു.

അളവിൽ കൂടുതൽ മണ്ണെടുത്താൽ പരിശോധിക്കാനോ നടപടി എടുക്കാനോ പഞ്ചായത്തും, റവന്യൂ, ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല. വീട് വെക്കാനുള്ള പെർമിറ്റിന്റെ മറവിൽ മണ്ണ് മാറ്റുന്ന സ്ഥലം തുണ്ടായി, തുണ്ടായി മറിച്ചു വിറ്റ് കോടികൾ ലാഭം കൊയുന്നു. ഇങ്ങനെ നിരവധി സംഭവങ്ങൾ രാമപുരത്ത് ഉണ്ട്.. കൂടാതെ മറ്റൊരു വിഭാഗം പോലീസ് സ്റ്റേഷനിൽ പരിസരത്ത് ആള് നിന്ന് അവരുടെ നീക്കങ്ങൾ പോലും നിരീക്ഷിച്ച് മൊബൈലിലൂടെ മെസ്സേജ് അയച്ച മണ്ണും, കല്ലും കടത്തുന്നു. രാമപുരത്ത് നാലോളം പാറമടകൾക്ക് ലൈസൻസ് അനുവദിച്ചു. ഇനിയും പല അപേക്ഷകളും അനുമതിക്കായി അധികാരികൾക്ക് മുന്നിലുണ്ട്.. കോട്ടമലയും, കുരുവൻ കുന്നും, കുറിഞ്ഞി കൂമ്പനും ,എല്ലാം കാലതാമസം ഇല്ലാതെ ഈ മാഫിയ അനുമതി വാങ്ങും.രാമപുരത്തിന് ചുറ്റും സ്ഥിതി ചെയ്യുന്ന മലനിരകളാണ് ഈ നാടിൻറെ അനുകൂല കാലാവസ്ഥയെ നിലനിർത്തുന്നത് ശുദ്ധജലത്തിന്റെ ലഭ്യതയും, മണ്ണിൻറെ ഫലഭൂയിഷ്ടതയും ഈ മലനിരകളുടെ സംഭാവനകൾ ആണ്.

കൊടുങ്കാറ്റിൽ നിന്നും, പേമാരിയിൽ നിന്നും, പ്രളയത്തിൽ നിന്നും, സംരക്ഷണ കവചo ഒ രുക്കുന്നതും മറ്റാരുമല്ല. ഈ ആവാസ വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി.റ്റി രാജൻ അധികൃതർക്ക് പരാതി നൽകി.. തലങ്ങും, വിലങ്ങും ഓടുന്ന ടോറസുകൾ അമിതമായ കല്ല് കയറ്റി റോഡിൽ വീഴുന്ന തരത്തിലേക്ക് കാൽനടയാത്രക്കാർക്ക് ഭീഷണിയായി കൊണ്ടുപോകുന്നു . പലപ്രാവശ്യവും കല്ല് താഴെ വീണ സംഭവം ഉണ്ടായിട്ടുണ്ട് .പരാതിപ്പെട്ടാലും നടപടിയെടുക്കാതെ അതികൃതർ മൗനം പാലിക്കുന്നു. ഈ ടോറസുകൾ തടഞ്ഞ് പരിശോധിച്ചു നടപടി സ്വീകരിക്കണം.. എന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ഇല്ല എങ്കിൽ വാഹനങ്ങൾ ത ടയുമന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top