മുൻ ഡൽഹി മേയർ ശ്രീമതി. ഷെല്ലി ഒബ്രോയ്ക്ക് പാർട്ടിയുടെ കേരളത്തിന്റെ ചുമതല നൽകി ആം ആദ്മി പാർട്ടി ദേശീയ നേതൃത്വം.ഹിമാചൽ പ്രദേശ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദവും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കൊമേഴ്‌സിൽ പിഎച്ച്ഡി നേടിയ ഷെല്ലി ഒബ്രോയ് കോഴിക്കോട് ഐ ഐ എമ്മിൽ നിന്ന് മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കിയ വൃക്തികൂടിയാണ്.

ഇന്ത്യൻ കൊമേഴ്‌സ് അസോസിയേഷന്റെ (ഐസിഎ) ആജീവനാന്ത അംഗമാണ് ഷെല്ലി ഒബ്രോയ്.ഡൽഹി സർവകലാശാല പ്രൊഫസറായിരുന്ന ഷെല്ലി ഒബ്‌റോയ് 2013 ലാണ് ആം ആദ്മി പാർട്ടിയില്‍ ചേരുന്നത്. 2020 ൽ പാർട്ടിയുടെ മഹിളാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അവർ 2023 ഡൽഹി മേയറാവുകയും ചെയ്തു.കോഴിക്കോട് ഐ ഐ എമ്മിൽ പഠിച്ചതിനാൽ നിരവധി മലയാളി സുഹൃത്തുക്കളും കേരളവുമായി ആത്മബന്ധവും ഷെല്ലി ഒബ്രോയിക്കുണ്ട്.


