Kottayam

സ്നേഹസംഗമത്തോടെഷിബു തെക്കേമറ്റത്തിൻ്റെവിരമിക്കൽ

പാലാ:കൊഴുവനാൽ : വിളക്കുമാടം സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ
ലാബ് അസ്സിസ്റ്റൻ്റ് ഷിബു തെക്കേമറ്റത്തിൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നുമുള്ള വിരമിക്കലിനോട് അനുബന്ധിച്ച്
കൊഴുവനാൽ ഗേൾസ് ടൗൺ ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹസംഗമം ശ്രദ്ദേയമായി.
കഴിഞ്ഞ 23 വർഷമായി തുടർന്നുവന്നിരുന്ന ഔദ്യോഗിക ജീവിതം മെയ് 31 നാളെ തീരുകയാണ് . കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹയർസെക്കണ്ടറി സ്കൂളിൽ ആരംഭിച്ച് തീക്കോയി സെൻ്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിൽ പതിമൂന്നര വർഷവും വിളക്കുമാടം സെന്റ് ജോസഫ്യ ഹയർസെക്കൻണ്ടറി സ്കൂളിൽ എട്ടു വർഷത്തോളവും സേവനം ചെയ്തിട്ടാണ് ഷിബു പടിയിറങ്ങുന്നത്.
തൻ്റെ ഔദ്യോഗിക ജീവിതത്തിൽ തന്നോടൊപ്പം ഉണ്ടായിരുന്നവരേയും പ്രവർത്തനമേഖലയിൽ സഹകരിച്ചവരേയും ഒരുമിച്ചുച്ചേർത്താണ് സ്നേഹസംഗമം നടത്തിയത്.


അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ , യാക്കോബായ സുറിയാനി സഭയുടെ മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മോർ അലക്സന്ത്രയോസ്, ഫ്രാൻസിസ് ജോർജ് എം പി , മാണി സി കാപ്പൻ എം എൽ എ , മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജോസ്‌മോൻ മുണ്ടയ്ക്കൻ , രാജേഷ് വാളിപ്ലാക്കൽ, സ്കൂൾ മാനേജർ ഫാ ജോർജ് മണ്ണുകുശുമ്പിൽ , കൊഴുവനാൽ പള്ളി വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്സി ജോർജ്, കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീലാമ്മ ബിജു, മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രജ്ഞിത്ത് മീനാഭവൻ, സ്കൂൾ പ്രിൻസിപ്പാൾ ജോബി സെബാസ്റ്റ്യൻ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജേഷ് ബി, ബൈജു കൊല്ലംപറമ്പിൽ , ജോർജുകുട്ടി ജോസഫ്, പള്ളിക്കത്തോട് പോലീസ് ഇൻസ്പെക്ടർ കെ പി തോംസൺ, സ്നേഹഗിരി പ്രൊവൻഷ്യാൾ സിസ്റ്റർ കാർമ്മൽ ജോ എസ് എം എസ്, ഗേൾസ് ടൗൺ മദർ സുപ്പീരിയർ സിസ്റ്റർ സ്വർഗ്ഗ എസ് എം എസ്, എമിൽ ടോം ഷിബു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.


സ്നേഹസംഗമത്തിൽ വിദ്യാദ്യാസ-പോലീസ് – ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പ്രിൻസിപ്പൽ മാർ, അദ്ധ്യാപകർ, ജനസമതി അംഗങ്ങൾ, പാലാ ബ്ലഡ് ഫോറം,ലയൺസ് ക്ലബ്ബ്, വൈസ്മെൻ ക്ലബ്ബ്, ചൈതന്യാ ക്ലബ്ബ്, മിനച്ചിൽ ഫാസ്, പത്തൻസ് പാലാ, ബ്ലഡ് ബാങ്കുകളിലെ അംഗങ്ങൾ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top