പാലാ :ഇന്നത്തെ കൗൺസിൽ യോഗം സംഘര്ഷാമില്ലാതെ കലാശിച്ചെങ്കിലും വൈരുധ്യങ്ങൾ നിറഞ്ഞതായിരുന്നു .സിപിഐ യുടെ ഏക കൗൺസിലറായ ആർ സന്ധ്യയെ അയോഗ്യ ആക്കി കൊണ്ട് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത് ലഭിച്ച കാര്യം ചെയർമാൻ തോമസ് പീറ്റർ ആമുഖത്തിൽ സൂചിപ്പിച്ചിരുന്നു.അതിൽ പ്രകാരം ആ കത്ത് ഒരു അവധിക്കായി നീട്ടി വയ്ക്കുവാൻ സഭയ്ക്ക് അധികാരമുണ്ട്.

ആ അധികാരമുപയോഗിച്ച് ഭൂരിപക്ഷ പ്രകാരം അയോഗ്യത നീട്ടി വയ്ക്കുവാൻ വോട്ടിനിട്ടപ്പോൾ ഭരണ പക്ഷത്തെ ഷാജു തുരുത്തൻ ഞാൻ വിയോജിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു .പാസ്സാക്കുന്നെങ്കിൽ പാസ്സാക്കിക്കോ പക്ഷെ എന്റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം എന്നായി ഷാജു തുരുത്തൻ.ഷാജു തുരുത്തൻ ചെയർമാൻ സ്ഥാനം രാജി വയ്ക്കാതിരുന്നപ്പോൾ വിദേശത്തായിരുന്ന ആർ സന്ധ്യയെ കൊണ്ട് വന്നു വോട്ട് ചെയ്യിപ്പിച്ച് അവിശ്വാസം പാസ്സാക്കിയതിന്റെ കലിപ്പ് തുരുത്തൻ അങ്ങനെ തീർത്തു.ഉടനെ തന്നെ ഡേവിസ് നഗർ ഭാഗത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ എച്ച് എം സി മെമ്പറായി തുരുത്തൻ പക്ഷവുമായി അടുപ്പമില്ലാത്ത റോണി വർഗീസിനെ നിയമിച്ചതായി അറിയിച്ചു .അങ്ങനെ തുരുത്തനോട് ഭരണ പക്ഷം പ്രതികാരവും ചെയ്തു.

ആർ സന്ധ്യയുടെ അയോഗ്യത നീട്ടി കൊടുത്തതിലുള്ള ചർച്ചയിൽ പ്രതിപക്ഷത്തെ സതീഷ് ചൊള്ളാനി ആർ സന്ധ്യയോടൊപ്പമെന്നു തോന്നുന്ന രീതിയിൽ സംസാരിച്ചെങ്കിലും വോട്ട് വന്നപ്പോൾ എതിർക്കുന്നവരോടൊപ്പം കൈപൊക്കി.ഫലത്തിൽ സന്ധ്യക്ക് എതിരായി.പക്ഷെ സന്ധ്യയുടെ ഭർത്താവിന്റെ നിര്യാണത്തിൽ സഭയ്ക്ക് ഒരു അനുശോചനം രേഖപ്പെടുത്തണമെന്നായി ചൊള്ളാനി.ഉടനെ സാവിയോ കാവുകാട്ടും ;ആന്റോ ജോസ് പടിഞ്ഞാറേക്കരയും ശക്തമായി ഇതിനെ എതിർത്ത് പ്രശ്നം വഴി തിരിച്ചു വിടാൻ ശ്രമിക്കുന്നു എന്നായി ഇരുവരും.പക്ഷെ ആർ സന്ധ്യയുടെ അയോഗ്യത പ്രശ്നത്തിൽ നീട്ടി കൊടുക്കരുതെന്ന് പ്രതിപക്ഷത്തെ ഏഴു മെമ്പർ മാരോടും ഭരണ പക്ഷത്തെ ഷാജു തുരുത്തനോടൊപ്പവും ചൊള്ളാനി വോട്ടു ചെയ്തയപ്പോൾ എട്ടിനെതിരെ പതിമൂന്നു വോട്ടുകളോടെ ഭരണ പക്ഷം വിജയിച്ചു .ആർ സന്ധ്യയുടെ അയോഗ്യത അങ്ങനെ മൂന്നു മാസം കൂടെ നീണ്ടു കിട്ടി.ഇതിനിടയിൽ അവർ സഭാ യോഗത്തിൽ പങ്കെടുത്താൻ അവരുടെ അയോഗ്യത റദ്ദാകും .
ചർച്ചകളിൽ ഷാജു തുരുത്തൻ ;സാവിയോ കാവുകാട്ട് ;ആന്റോ ജോസ് പടിഞ്ഞാറേക്കര ;ജോസ് ചീരാങ്കുഴി ;ബിജി ജോജോ ;സിജി ടോണി ‘മായാ രാഹുൽ;വി സി പ്രിൻസ് ;സതീഷ് ചൊള്ളാനി;ഷാജു തുരുത്തൻ എന്നിവർ പങ്കെടുത്തു.ഭരണ പക്ഷത്തിനെതിരെ സെല്ഫ് ഗോൾ അടിച്ച തുരുത്തന്റെ പ്രകടനം ശ്രദ്ധേയമായപ്പോൾ;പ്രതിപക്ഷത്തെ ഷീബ ജിയോ തന്റെ ഡ്രസ്സ് കൊണ്ടും ഹെയർ സ്റ്റൈലുകൊണ്ടും ശ്രദ്ധേയയായി.അവർ വീണ്ടും മത്സരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

