Kottayam

സ്കൂൾ തുറക്കലിനു മുന്നൊരുക്കമായുള്ള പോലീസ് പരിശോധന : ചങ്ങനാശ്ശേരിയിൽ പിടികൂടിയത് 7.8 കിലോഗ്രാം കഞ്ചാവ്

ചങ്ങനാശ്ശേരി വില്ലേജ് പെരുന്ന കിഴക്ക് മംഗളാവുപറമ്പിൽ വീട്ടിൽ നിന്നും ഫാത്തിമാപുരം കുന്നക്കാട് മാരിയമ്മൻ കോവിലിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന നജീബ് മകൻ ഷെറോൺ നജീബ് (44) ആണ് 29.05.2025 തീയതി പകൽ 10.15 മണിയോടെ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ ഭാഗത്തു വച്ച് നിരോധിത ലഹരി ഉൽപ്പന്നങ്ങളിൽ പെട്ട 7.802 Kg ഗഞ്ചാവുമായി ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്.

സ്കൂൾ തുറക്കലിനോട് അനുബന്ധിച്ച് ലഹരി വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ വിവിധങ്ങളായ പദ്ധതികൾ ജില്ലാപോലീസ് മേധാവി ശ്രീ.ഷാഹുൽ ഹമീദ് A IPS ന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ സ്ഥിരം കുറ്റവാളികളെയും, മുൻപ് ലഹരി കേസിൽ ഉൾപ്പെട്ടിട്ടുള്ളവരെയും കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തിവരികയായിരുന്നു.
കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി DYSP A.K.വിശ്വനാഥന്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് ഇൻസ്പെക്ടർ B.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ SI സന്ദീപ്, SI രാജേഷ്, SrCPO ക്രിസ്റ്റഫർ, CPO പ്രശാന്ത് അഗസ്റ്റിൻ, രാജീവ്, രഞ്ജിത്ത്, പ്രദീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘവും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ പരിശോധനയിലാണ് ആന്ധ്രയിൽ നിന്നും ട്രയിൻ മാർഗ്ഗം കടത്തികൊണ്ടു വന്ന ഗഞ്ചാവ് പിടി കൂടിയത്. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കച്ചവടം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇയാൾ വലിയ തോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. ചെറിയ പൊതികളിലാക്കിയ കഞ്ചാവ് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി. മുൻപ് പലതവണ ഇയാളെ ഇത്തരം കേസിൽ പിടികൂടിയിട്ടുള്ളതാണ്.
പിടിയിലായ ഷെറോൺ നജീബ്,

ചങ്ങനാശ്ശേരി എക്സൈസ് സ്റ്റേഷനിൽ 2016, 2018, 2019, 2024, എന്നീ വർഷങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുളള NDPS കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ 2016 ൽ NDPS കേസ്സും 2009, 2010 വർഷങ്ങളിൽ അടിപിടി കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top