Kottayam

ഇല്ലിക്കൽ കല്ലിലെ കുട കല്ലിന് വിള്ളൽ: പീറ്റർ പന്തലിനി ചൂണ്ടി കാട്ടിയപ്പോൾ അന്യേഷിക്കാനാവശ്യപ്പെട്ട് മാണി സി കാപ്പൻ

പാലാ: ഇല്ലിക്ക കല്ലിലെ കുടകല്ലുകളിൽ ഉണ്ടായ വിള്ളലുകൾ അടിയന്തിരമായി പരിശോധിക്കണമെന്ന് മിനിച്ചിൽ താലൂക്ക് വികസനസമതിയംഗവും രാഷ്ട്രീയ ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറിയുമായ പീറ്റർ പന്തലാനി ആവശ്യപ്പെട്ടു.

ഇന്നലെ നടന്ന മിനിച്ചിൽ താലൂക്കിലെ പാലമണ്ഡലത്തിലെ ജനപ്രതിനിധികളുടെയും റവന്യൂ വകുപ്പ് ഉദ്യോ ഗന്ഥരുടെയും ദുരുന്ത നിവാരണ അതോററ്റിയുടെയും മറ്റ് വിവിധ വകുപ്പു ഉദ്യോ ഗന്ഥരുടെയും യോഗത്തിലാണ് പീറ്റർ പന്തലാനി പരാതി ഉന്നയിച്ചത്. 2000 അടിക്കുമേൽ ഉയരത്തിലുള്ള ഇല്ലക്കല്ലിൽ കുടക്കല്ല് ഭാഗത്തുഎത്തുന്ന നാട്ടുകാരും വിനോദ സഞ്ചാരികളുമാണ് ഈ കാര്യം അറിയിച്ചത്. ‘ഇല്ലിക്ക കല്ലിൻ്റെ മലനിരകളിൽ ഇപ്പോൾ നിർത്തിവച്ചിരിക്കുന്ന പാറമടകളിൽ തുടർച്ചയായി 100 ൽ അധികം ബ്ലാസ്റ്ററിക് ഒരേ സമയം നടത്തി കല്ല് പൊട്ടിച്ചപ്പോൾ ഉണ്ടായ പ്രകമ്പനങ്ങൾ കുടകല്ലിന് വിള്ളൽ സംഭവിക്കാൻ കാരണമായിട്ടുണ്ടെന്ന് സംശയിക്കുന്നു എന്ന് പീറ്റർ പന്തലാനിയോഗത്തിൽ പറഞ്ഞു അടിയന്തരമായി പരിശോധിക്കുവാൻ എം എൽമാണി സി കാപ്പൻ. യോഗത്തിൽ നിർദ്ദേശം നല്കി. ജനങ്ങളുടെ ഭയാശങ്കകൾ മാറ്റുന്നതിന് മിനിച്ചിൽ താലൂക്കിലെ ദുരന്ത നിവാരണ അതോർട്ടിയും മൂന്നിലവ്, തലനാട് വില്ലേജ് ഓഫീസർമാർ മുന്നിലവ് തലനാട് പഞ്ചായത്ത് പ്രസിഡൻ്റുമാർ സെക്രട്ടി മാരും പരിസരവാസികളായ പൊതു പ്രവർത്തകരെയും ഉൾപ്പെടുത്തി 15 ദിവസത്തിനുള്ളിൽ പരിശോധിച്ച് പാല ആർ ഡി. ഒമുഖേന റിപ്പോർട്ട് നല്കാൻ എം ൽ എ മാണി സി കാപ്പൻ നിർദ്ദേശം നല്കി .

മേലുകാവ് പഞ്ചായത്തിലെ ഉയർന്ന സ്ഥലമായ കോലാനി മുടിയിൽ താഴ്‌വാരത്ത് താമസമുള്ള150 ൽ പരം വീടുകൾക്കും കൃഷിഭൂമികൾക്കും അപകടകരമായ താഴേയ്ക്ക് പതിക്കാവുന്ന ‘ കൂറ്റൻ കല്ല് ദുരുന്ത നിവാരണ അതോറിറ്റി പൊട്ടിച്ചു മാറ്റുകയോ സംരംക്ഷണസംവിധാനം നടത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ‘ അടിയന്തരമായി ‘ ഉണ്ടാകണമെന്നും പീറ്റർ പന്തലാനി ആവശ്യപ്പെട്ടു. നിരവധി തവണ മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ താലൂക്ക് വികസന സമതിയോഗത്തിൽ ഉന്നയിച്ച് പരാതി സംബദ്ധിച്ചു നടപടി സ്വീകരിച്ചിട്ടില്ല യോഗത്തിൽ പങ്കെടുത്ത പ്രസിഡൻ്റ് ജോസുകുട്ടി ജോസഫും പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top