നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും. ആര്യാടൻ ഷൗക്കത്തിന്റെ പേരാണ് കെപിസിസി മുന്നോട്ട് വെക്കുന്നത്. നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തിന് വിജയിക്കും. ഭൂരിപക്ഷം എത്രയെന്ന് പ്രവചിക്കാനില്ല. തന്നെ സ്ഥാനാർത്ഥിയാക്കണോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻ്റാണെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.

നിലമ്പൂർ ജനത ബൂത്തിലെത്താൻ ഇനി 24 ദിവസങ്ങൾ മാത്രമാണ് ബാക്കി. ജൂൺ 19നാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. 23നാണ് വോട്ടെണ്ണൽ. ഇടതു സ്വതന്ത്രനായി വിജയിച്ച പി വി അൻവർ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിജ്ഞാപനം നാളെ ഇറങ്ങും. ജൂൺ രണ്ട് വരെ നാമനിർദേശപത്രിക സമർപ്പിക്കാം. മൂന്നിന് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5 നാണ്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ മലപ്പുറം ജില്ലയിൽ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നു.


