
പാലാ:പാലാ ടൗണിലെ ചുമട്ടുതൊഴിലാളി (ഹെഡ് ലോഡ്) യൂണിയനും വ്യാപാരികളുമായി കഴിഞ്ഞ അഞ്ചുമാസമായി നടന്നുവന്ന കൂലി തർക്കം ഒത്തുതീർപ്പായി.ഇന്നലെ നടന്ന ഒത്തു തീർപ്പ് ചർച്ചയിൽ തൊഴിലാളി യൂണിയൻ പ്രതിനിധികളായ ജോസുകുട്ടി പൂവേലി, (കെ റ്റി യൂ സി എം )
റ്റി ആർ,വേണുഗോപാലൻ കെ ജി മോൻസ്, (സിഐടിയു,),എം ജി ശേഖർ,( എ ഐടിയുസി,)

വ്യാപാരി പ്രതിനിധികളായ ജോസ് ജോസഫ് ചെറുവള്ളി, വിസി ജോസഫ്, ജോസ് കുറ്റാനിമറ്റം, ജോൺ തെക്കൻ, ബാബു ചെറുവള്ളി, ജെയിംസ് പോൾ, ക്ഷേമനിധി ബോർഡ് ഉദ്യോഗസ്ഥരായ ആർ ബി ബിജിമോൻ, മേബിൾ മേരി മാത്യു, പ്രദീപ് രാജ്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു, 15 ശതമാനം കൂലി വർത്തനവും രണ്ടുവർഷം എഗ്രിമെന്റ് കാലാവധിയുമാണ് നിലവിൽ വന്നത്.

