ഏറ്റുമാനൂർ :ഒമ്പതു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ആസ്സാം സ്വദേശിക്ക് 60 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ.2022 നവംബർ മാസം ഏറ്റുമാനൂരിലെ സ്കൂൾ ഹോസ്റ്റലിലെ താൽക്കാലിക കെട്ടിടത്തിൽ വച്ച് 9 വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയ ആസ്സാം സ്വദേശി അനിൽ ഏക്ക , Age 21, S/O Elias Ekka,Gyathi Village,Barangabari Barpetta , Bexa District, Assam എന്നയാൾക്ക് ശിക്ഷയായി 60 വർഷത്തെ കഠിന തടവും 30,000 രൂപ പിഴയും കോട്ടയം അതിവേഗ പോക്സോ കോടതി ജഡ്ജ് ശ്രീ സതീഷ് കുമാർ വിധിച്ചു.

ഏറ്റുമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏറ്റുമാനൂർ മുൻ SHO മാരായിരുന്ന രാജേഷ് കുമാർ C R, പ്രസാദ് ഏബ്രഹാം തോമസ് എന്നിവരാണ് അന്വേഷണം നടത്തി പ്രതിക്ക് എതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: പോൾ കെ എബ്രഹാം ഹാജരായി.


