Kottayam

ഒന്നാം റാങ്കുകളുടെ കരുത്തുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജ്

അരുവിത്തുറ :എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷകളിൽ വിവിധ വിഷയങ്ങളിൽ ഒന്നാം റാങ്കുകളുടെ കരുത്തുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജിന്റെ മുന്നേറ്റം.ബികോം കോ-ഓ പ്പറേഷൻ വിഭാഗത്തിൽ കോളേജിലെ ഗീതു സിജു ഒന്നാം റാങ്ക് നേടിയപ്പോൾ ബി എസ്സ് സി ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിൽ ആദിത്യാ എം ബി യും ബി എ ജേർണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ അമൃതാ സുരേഷും ഒന്നാം റാങ്കുകൾ നേടി. .ബി എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ജെയിൻ ജോസ് രണ്ടാം റാങ്കും ജിമിയാ ജോസ് മൂന്നാം റാങ്ക് നേടി.ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡൽനാ സണ്ണി മൂന്നാം റാങ്കും നന്ദന ഉണ്ണി നാലാം റാങ്ക് നേടി.ബി എ ഇംഗ്ലീഷ് വിഭാഗത്തിൽ നിമ്മി സാജു മൂന്നാം റാങ്കും അമല ജോർജ് എട്ടാം റാങ്ക് നേടി.ഫുഡ് സയൻസ് വിഭാഗത്തിൽ ശ്രേയ ഷാജി ആറാം റാങ്കും നേടി.


2023 ൽ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് നടന്ന നാക്ക് റീ അക്രഡിറ്റേഷനിൽ ഏ പ്ലസ് പ്ലസ് അക്രഡിറ്റേഷൻ നേടിയ അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ നിന്നും നിരവധി വിദ്യാർത്ഥികളാണ് രാജ്യത്തെ പ്രമുഖ ഐടി കമ്പനികൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ഈ വർഷം ജോലി നേടിയത്. മികച്ച പഠനനിലവാരവും തൊഴിലും ഉറപ്പാക്കുന്ന അരുവിത്തുറ കോളേജിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ,കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് കോളേജ് ബർസാറും കോഴ്സ് കോഡിനേറ്ററുമായ റവ ഫാ ബിജു കുന്നയ്ക്കാട്ട്,കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ അഭിനന്ദിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top