കോട്ടയം :പാലാ :കേരളത്തിൽ അഗ്രി ബിസിനസ് മാത്രമേയുള്ളൂ;അഗ്രികൾച്ചർ ഇല്ല;മുഹമ്മദ് റിയാസിന്റെ സ്ഥലത്തിന് വില കിട്ടാനാണ് എയിംസ് കോഴിക്കോട് വേണമെന്ന് പറയുന്നതെന്ന് ലോക പ്രശസ്ത പൊതു പ്രവർത്തക ദയാബായി അഭിപ്രായപ്പെട്ടു .പാലാ ആർ വി പാർക്കിൽ നടന്ന കൂടിയിരുപ്പിൽ പൊതു ജനങ്ങളോടും കുട്ടികളോടും സംസാരിക്കുകയായിരുന്നു ദയാബായി.

ഡൽഹിയിൽ കർഷക പോരാട്ടങ്ങൾ നടക്കുമ്പോൾ കേരളത്തിൽ നിന്ന് ആരും വരാറില്ല.കേരളത്തിൽ അഗ്രികൾച്ചർ ഇല്ല അഗ്രിബിസിനസ് മാത്രമേയുള്ളെന്നാണ് ദയാബായി പറഞ്ഞത്.ഇപ്പോൾ ഈ സർക്കാർ എയിംസ് കോഴിക്കോട് വേണമെന്ന് പറയുന്നത് മുഹമ്മദ് റിയാസിന്റെ സ്ഥലങ്ങൾക്ക് വില കിട്ടുവാൻ വേണ്ടിയാണെന്നും ദയാബായി കൂട്ടിച്ചേർത്തു .

പ്രണയം ഉണ്ടാവണം ;നിങ്ങള്ക്ക് പ്രണയം ഉണ്ടോ എന്നും ദയാബായി ചോദിച്ചു .എൻഡോസൾഫാൻ മക്കൾക്ക് മുന്നിൽ കേരളത്തിന്റെ കണ്ണീര് വറ്റിയോ’. കാസർഗോഡിന്റെ അമ്മ എന്ന നാടകം അവതരിപ്പിച്ച് കാണികളെ കണ്ണീരിലാക്കി. എൻഡോസൾഫാൻ ബാധിതരെ രക്ഷിക്കാൻ ഭാരതീയർ കരുണ കാണിക്കണം എന്നാണ് ദയാബായിക്ക് പറയുവാനുള്ളത് .കുട്ടിയായിരിക്കുമ്പോൾ ക്‌ളാസിൽ പറഞ്ഞു ഈശോ സ്നേഹമാണെന്ന് ;ഈശോ ജറുസലേം ദേവാലയത്തിൽ ചെന്ന് ചാട്ടവാറിന് ജനങ്ങളെ അടിച്ചത് പഠിപ്പിച്ചപ്പോൾ എനിക്ക് സംശയമുണ്ടായി അപ്പോൾ ഈശോ ചെയ്തത് പാപമല്ലേ.ആ സംശയമാണ് എന്നെ ഈ 85 വയസിലും തെറ്റിനെതിരെ പോരാടാൻ സഹായിച്ചത്.
രവി പുലിയന്നൂർ, ജോണി ജെ പ്ലാത്തോട്ടം, എബി ഇമ്മാനുവൽ, എം എ ആഗസ്തി, എലിക്കുളം ജയകുമാർ, എസ് എസ് ലക്ഷ്മി,ജയേഷ്, കിരൺ രഘു, കേ പി ജോസഫ്,ബിജോയ് മണർകാട്, കുമാരദാസ്,ലക്ഷ്മി ശശിധരൻ,അജേഷ് എസ് എസ്, സിസിലി പി, ജിനു ചെമ്പിളാവ്, അഖില കെ എസ്, നന്ദന രഞ്ജിഷ് , dr. സിറിയക്ക് എന്നിവർ പങ്കെടുത്തു.

