പാലാ :നാടൻ പച്ചക്കറികളുടെയും ;പഴവർഗങ്ങളുടെയും ഒരു നീണ്ട നിര തന്നെ കാണാം പാലാ ദീപനാളം പ്രസിന് സമീപമുള്ള അഗ്രിമയിലെത്തിയാൽ .കഴിഞ്ഞ വർഷത്തെ വിഷു വിപണിയിൽ ലഭിച്ച വൻ സ്വീകാര്യതയാണ് ഇത്തവണയും കൂടുതൽ വിഭവങ്ങളുമായെത്താൻ അഗ്രിമയെ പ്രേരിപ്പിച്ചത് .കൂടാതെ കിഴങ്ങു വര്ഗങ്ങൾ നടേണ്ട ഈ സമയത്ത് ചേമ്പും ചേനയും ചെറുകിഴങ് ;കാച്ചിൽ ഇഞ്ചി ,മഞ്ഞൾ എന്നിവയുടെ ശേഖരം തന്നെ കർഷകർക്കായി ഒരുക്കിയിരിക്കുന്നു .

PSWS ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ വിഷു വിപണി ഉദ്ഘാടനംചെയ്തു. ഡാൻ്റീസ് കൂനാനിക്കൽ അദ്ധ്യക്ഷനായിരുന്നു, പി.വി. ജോർജ് പുരയിടം, ജോയി വട്ടക്കുന്നേൽ, ജോബി കിഴക്കേക്കര, സൗമ്യ ജയിംസ്, ജോസഫ് .സി സി, ജോർജ് ഫ്രാൻസീസ്, ഹരികൃഷ്ണൻ,ഗീത രവീന്ദ്രൻ അനിറ്റാ തോമസ്, സജിനി സിബി, ഷിനി വി.ജി, റോസമ്മ മാത്യു

