Kerala

കരൾ രോഗത്തെ തുടർന്ന് നിര്യാതനായ ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രന്റെ (53) സംസ്ക്കാരം ഇന്ന് ചെറുകോലിൽ 

 

ആലപ്പുഴ: ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും ചെറുകോൽ പരേതരായ വാരോട്ടിൽ കെ. ഭാസ്കരൻ നായരുടെയും തങ്കമ്മ . പി യുടെയും ഇളയ മകൻ കെ.ബി. പ്രഫുല്ലചന്ദ്രൻ (53) അന്തരിച്ചു. അമൃത ഹോസ്പിറ്റലിൽ കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കെ ഇന്നലെ  രാവിലെ 7 നാണ് മരണം സംഭവിച്ചത്. മ‍‍ൃതദേഹം  ആലപ്പുഴ എ ആർ ക്യാമ്പിൽ പൊതുദർശനത്തിന് വെയ്ക്കുകയുണ്ടായി.നൂറുകണക്കിന് ജനങ്ങളും സഹ പ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു . ഇന്ന്  ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് മാവേലിക്കര ചെറുകോലിൽ സംസ്‌കാരം.

ഭാര്യ – സലീജ വർമ്മമകൾ- ആയുഷ് ,റ്രിതു വർണ്ണ സഹോദരങ്ങൾ : പരേതരായ പുഷ്പലതാ ദേവി , രാജേന്ദ്രപ്രസാദ് , രവിന്ദ്രപ്രസാദ് ( മുൻ ഡി വെ എസ് പി ) ഹേമലതാ ദേവി , പ്രേമലതാ ദേവി , ശൈലശ്രീ , ജയപ്രസാദ്.കോട്ടയം ജില്ലയിലെ പാലായിൽ എസ് ഐ ആയും ;ഡി വൈ എസ് പി ആയും സേവനം അനുഷ്ഠിച്ചിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top