പാലാ :ജോസ് കെ മാണിയുടെ എം പി ഫണ്ടിൽ നിന്നും 10 ലക്ഷം രൂപാ മുടക്കി നിർമ്മിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്‌ഘാടനം കഴിഞ്ഞപ്പോൾ എല്ലാരും കൊച്ചു കുട്ടികളായി മാറി .ഉദ്‌ഘാടനം ചെയ്ത ജോസ് കെ മാണിയും ;നഗര പിതാവ് തോമസ് പീറ്ററും ഉപകരണങ്ങളിൽ കയറി എക്സർസൈസ് ചെയ്തപ്പോൾ കണ്ടു നിന്നവർക്കും കൗതുകമായി .

ഉദ്‌ഘാടന ചടങ്ങിന് മുമ്പേ എത്തിയ പ്രതിപക്ഷത്തെ ലിസിക്കുട്ടി മാത്യുവും ,ആനി ബിജോയിയും എക്സർസൈസ് ആസ്വദിച്ച് ചെയ്യുന്നത് കാണാമായിരുന്നു .മുൻ കൗൺസിലർ ജോർജ്‌കുട്ടി ചെറുവള്ളിയും എക്സർസൈസ് ചെയ്യാൻ പുറകോട്ടില്ല അദ്ദേഹവും അത് ആസ്വദിക്കുന്നുണ്ടായിരുന്നു .വനിതകളിൽ മായ പ്രദീപ് മിക്ക ഉപകരണങ്ങളിലും കയറിയിറങ്ങി ആസ്വദിച്ച് തന്നെ എക്സർസൈസ് ചെയ്തു .ജോസിൻ ബിനോ;ബൈജു കൊല്ലമ്പറമ്പിൽ;വി സി പ്രിൻസ് എന്നിവരും എക്സർസൈസ് മിഷ്യനുകൾ ഉപയോഗിച്ചു.
തോമസ് പീറ്റർ ;ബിജി ജോജോ;സാവിയോ കാവുകാട്ട് ;ആന്റോ ജോസ് പടിഞ്ഞാറേക്കര ; ജോസ് ചീരാങ്കുഴി;ലിസിക്കുട്ടി മാത്യു ;ആനി ബിജോയി ;മായാ പ്രദീപ് ;വി സി പ്രിൻസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു .

