പാലാ: ആരുമില്ലാത്തവരുടെ പിതാവാണ് ഞാൻ എന്ന ദൈവവചനം മരിയ സദനത്തിൽ കാണുവാൻ സാധിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു. മാനസീക രോഗി പരിചരണ പുനരധിവാസ കേന്ദ്രമായ പാലാ മരിയ സദനത്തിലെ പുതിയ ബ്ളോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.

പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ,മാണി സി കാപ്പൻ ,ജോസ് കെ മാണി, ഫ്രാൻസിസ് ജോർജ് ,പി .സി ജോർജ് തോമസ് പീറ്റർഎന്നിവർ പ്രസംഗിച്ചു.

