പാലാ :കേരളത്തിലെ നിയമങ്ങളൊന്നും ബാധകമല്ല .പാലാ ആർ ഡി ഒ പോയി പണി നോക്കട്ടെ ;കോട്ടയം ജില്ലാ കളക്ടറും പോയി പണി നോക്കട്ടെ .നിയമങ്ങളെ വെല്ലു വിളിച്ച് പാലാ ഉഴവൂർ റൂട്ടിൽ മൂന്നു കിലോമീറ്റർ ചെല്ലുമ്പോൾ ആ കാഴ്ച കാണാം .പാടം നികത്തുന്ന സുന്ദര കാഴ്ച.പരിസ്ഥിതി സംരക്ഷിക്കണമെന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികളെല്ലാം മൗന വൃതത്തിലാണ്.സിപിഐ മാത്രമാണ് പ്രതികരിച്ചത്.പക്ഷെ ഫലം ഒന്നുമില്ല .പരിസ്ഥിതി സംരക്ഷണക്കാരും ;ശാസ്ത്ര സാഹിത്യ പരിഷത്തും ഒന്നും മിണ്ടുന്നില്ല .എൽ ഡി എഫും ;യു ഡി എഫും;ബിജെപിയും എല്ലാം മൗനത്തിലാണ് .

ഇപ്പോൾ സ്വകാര്യ വ്യക്തി ലോഡ് കണക്കിന് കരിങ്കല്ല് ഇറക്കി സൈഡ് കെട്ടാനുള്ള നീക്കത്തിലാണ്..മൂന്ന് കൈത്തോട് ഉണ്ടായിരുന്ന പാടത്ത് മൂന്നു കൈത്തോടും കോൺക്രീറ്റ് കുഴലിലാക്കി കഴിഞ്ഞു. പാടം നികത്തുന്ന വ്യക്തി ചില്ലറക്കാരനല്ല.അഴിമതിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച ആളാണ് വ്യക്തി .ദീപിക പത്രം മുസ്‌ലിം സഹോദരന് നൽകിയപ്പോൾ അതിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച വ്യക്തിയാണ് കക്ഷി .പ്രകൃതി സംതുലനാവസ്ഥ പരിപാലിക്കണമെന്ന് വീറോടെ വാദിക്കുന്ന ഇൻഫാമിന്റെ പ്രവർത്തകനുമാണ് .ബൈബിളിനെ കുറിച്ച് ആഴത്തിൽ പഠിക്കുവാൻ കാഞ്ഞിരപ്പള്ളി രൂപതയുടെ പഠന കേന്ദ്രത്തിൽ പോയി പഠിച്ചയാളുമാണ് ഈ വിദ്വാൻ.പോരാത്തതിന് ഇപ്പോൾ സത്യദീപം എന്ന വരിക വീട് വീടാന്തരം സൈക്കിളിൽ കൊണ്ട് പോയി വിതരണവും നടത്തും.എളിമയുടെ പ്രതിരൂപം .2019 ലെ പാലാ ഉപ തെരെഞ്ഞെടുപ്പിൽ ഇയാൾ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു .നോമിനേഷൻ സമർപ്പിക്കാൻ കുളിക്കാതെ എത്തിയ ഇയാളെ മുശുക്ക് നാറ്റം കാരണം ഉദ്യോഗസ്ഥർ അന്ന് ശാസിച്ചിരുന്നു.
കാഞ്ഞിരപ്പള്ളിയിൽ പോയി ബൈബിൾ പഠിച്ചപ്പോൾ മനസിലായത് പാടം നികത്തിയാലേ ലോകം രക്ഷപ്പെടൂ അതാണ് പാടം നികത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത് .പാടത്തിൽ നിന്നാണ് പിശാച് രൂപാന്തരം പ്രാപിച്ചു ലോകത്തെ നശിപ്പിക്കുന്നതത്രെ.നാട്ടിലെ മല ഇടിച്ചു പാടം നികത്തുമ്പോൾ കിട്ടുന്ന ചെറിയ മരങ്ങളും പാടത്ത് കൊണ്ടുവന്ന് ഇട്ടിട്ടുണ്ട് .ഇപ്പോൾ കരിങ്കല്ല് ഇറക്കികൊണ്ടിരിക്കുന്നു .എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ഉദ്യോഗസ്ഥന്മാരും ഇയാൾക്ക് ഓശാന പാടുന്നു എന്നാണ് ജനസംസാരം .

