
പാലാ:മൂന്നിലവ്: 2021 ൽ പ്രളയകാലത്ത് തകർന്ന കടവ്പുഴ പാലം കാൽ നടയാത്ര പോലും സാധ്യമല്ലാത്ത രീതിയിൽ നിലം പൊത്തി.
ഇരു മുന്നണികളേയും പ്രതിനിധീകരിച്ച് നിരവധി ജനപ്രതിനിധികൾ ഉള്ള കോട്ടയം മണ്ഡലത്തിലെ മൂന്നിലവിലാണ് ഈ ദുരവസ്ഥ
മന്ത്രിയുടെ വക ഒരു പാലം
MP മാരുടേയും MLA യുടേയും വക
” വാഗ്ദാനപാലങ്ങൾ “
നിരവധിയുണ്ടായിരുന്നു.
പക്ഷേ, ആ വാഗ്ദാനങ്ങളൊക്കെ 4 വർഷക്കാലമായിട്ടും പാലിക്കാനാവാതെ കഴിവ് കേടിൻ്റെ പര്യായങ്ങളായി അന്തരീക്ഷത്തിൽ ലയിക്കുകയായിരുന്നു.
പല രീതിയിലുള്ള പ്രതിഷേധ സമരങ്ങൾ BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.
ഇനിയുള്ള പ്രതികരണങ്ങൾ ഇന്നാട്ടിലെ പ്രബുദ്ധരായ ജനങ്ങൾ തിരഞ്ഞെടുപ്പ് കാലത്ത് ഈ മുന്നണികൾക്ക് നല്കുവാൻ തയ്യാറാവണമെന്നാണ് BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റിക്ക് ഓർമ്മപ്പെടുത്തുവാനുള്ള തെന്ന് , പ്രസിഡൻ്റ് ദിലീപ് മൂന്നിലവ് പ്രസ്താവനയിലൂടെ അറിയിച്ചു.

