പാലാ :വലവൂരിൽ ട്രിപ്പിൾ ഐ ടി വന്നപ്പോൾ പട്ടിക്ക് മുഴുവൻ തേങ്ങാ കിട്ടിയത് പോലെ എന്ന് പറഞ്ഞത് ജനപ്രതിനിധിയാണ് :എന്നാൽ ഇന്ന് 2000 വിദ്യാർഥികൾ അവിടെ പഠിക്കുന്നുണ്ട് എന്ന കാര്യവും ;രാജ്യത്തിൻറെ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വലവൂർ ഗ്രാമത്തിൽ വന്നതും ഇവർ സൗകര്യ പൂർവം മറന്നു പോകുന്നു .

ഇന്ന് രണ്ടായിരം വിദ്യാർഥികൾ പഠിക്കുമ്പോൾ അവർ പേയിങ് ഗാസ്റ്റായി പലയിടഫാത്തും താമസിക്കുമ്പോൾ നമ്മുടെ നാടിനാണ് അതിന്റെ ഗുണം ലഭിക്കുന്നത് .ഈ വിദ്യാർഥികൾ ആഴ്ചയിൽ ഒരു തവണ പാലായിൽ പോയി അവർക്കു വേണ്ട സാധന സാമഗ്രികൾ വാങ്ങുമ്പോൾ നമ്മുടെ നാട്ടിലാണ് കച്ചവടം ലഭിക്കുന്നത് .brilyan ടി വന്നപ്പോൾ മുത്തോലി രക്ഷപെട്ടത് പോലെ ഇപ്പോൾ വലവൂരിനും വികസനം ഉണ്ടായി തുടങ്ങിയത് കണ്ടില്ലെന്നു നടിക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചെയ്യുന്നത് .
വലവൂർ എൽ പി സ്‌കൂളിന്റെ റോഡിന്റെ ഉദ്‌ഘാടനവും 16 ലക്ഷം രൂപാ മുടക്കിയുള്ള സ്‌കൂൾ ബസിന്റെ ഉദ്‌ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു ജോസ് കെ മാണി എം പി.സ്‌കൂൾ ഹെഡ് മാസ്റ്റർ രാജേഷ് എൻ വൈ ;പഞ്ചായത്തംഗം ബെന്നി മുണ്ടത്താനം.പഞ്ചായത്ത് പ്രസിഡണ്ട് അസസ്യ രാമൻ ;മഞ്ജു ബിജു ;ഗിരിജ ജയൻ ;സജി കെ ബി ;വരുൺ കെ എം ;ബിന്നി ജോസഫ് രജി സുനിൽ സീന ജോൺ ;മോളി ടോമി ;വത്സമ്മ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു .

