
ഈരാറ്റുപേട്ട :ലഹരിക്കെതിരെയുള്ള സംസ്ഥാന വ്യാപകമായ പോരാട്ടത്തിൽ ഐ എച്ച് ആർ ഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറും സൺറൈസ് ഹോസ്പിറ്റൽ ഈരാറ്റുപേട്ടയും കൈകോർത്തു കൊണ്ട്സ്നേഹത്തോൺ എന്ന പേരിൽ ഒരു കൂട്ടയോട്ടം ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നും സൺറൈസ് ഹോസ്പിറ്റലിലേക്ക് 07/03/2025-ന് രാവിലെ നടത്തി. ഇരാറ്റുപേട്ട സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. സന്തോഷ് കുമാർ എം ഐ.എച്ച്.ആർ.ഡി. സ്നേഹത്തോൺ ഫ്ളാഗ് ഓഫ് ചെയ്തു.
പൂഞ്ഞാർ എം.എൽ എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂട്ടയോട്ടത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ലഹരിവിരുദ്ധ സന്ദേശം നൽകി. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹറ അബ്ദുൾ ഖാദർ സ്നേഹത്തോണിന് അഭിവാദ്യമർപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. എം.വി രാജേഷ് സ്വാഗതം ആശംസിച്ചു. സൺറൈസ് ഹോസ്പിറ്റൽ മാനേജ്മെന്റ്നു വേണ്ടി ശ്രീ. ജീവൻ എം. ശ്രീ ഫഹദ് എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ രാജേഷ് കെ ആർ,
ബിജോ മാത്യു. ശ്രീ മഹേഷ് കൃഷ്ണൻ ഡെന്നിസ് ജോസഫ് പ്രസിഡൻ്റ് പിടിഎ , മറ്റ് അധ്യാപകർ വിദ്യാർഥികൾ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ലഹരിക്കെതിരെ സ്നേഹ മതിൽ തീർത്തതും ശ്രദ്ധേയമായി. മീറ്റിംഗിൽ ബഹുമാനപ്പെട്ട പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജോർജ് മാത്യു അത്തിയാലിൽ, വാർഡ് മെമ്പർ ശ്രീമതി സജി സിബി എന്നിവർ സംസാരിച്ചു. തുടർന്ന് കോളേജിൽ വച്ച് സ്നേഹസംഗമവും നടത്തി.

