Kerala

സെന്റ് തോമസ് കോളേജ്, പാലായിൽ സ്പോർട്സ് മെറിറ്റ് ഡേ ആഘോഷിച്ചു

 

പാലാ: സെന്റ് തോമസ് കോളേജ്, പാലായിൽ സ്പോർട്സ് മെറിറ്റ് ഡേ ആവേശഭരിതമായി ആഘോഷിച്ചു. കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും, മികച്ച നേട്ടങ്ങൾ കൈവരിച്ച കോളേജ് വിദ്യാർത്ഥികൾക്കും സെന്റ് തോമസ് കോളേജ് സ്പോർട്സ് അക്കാദമിയിൽ നിന്നും ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്കും മെഡലുകൾ നേടിയവർക്കും ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഇന്റർ ഡിപ്പാർട്മെന്റ് ഫുട്ബോൾ, ക്രിക്കറ്റ്‌, ബാസ്കറ്റ്ബാൾ, ബാഡ്മിന്റൺ, കയാക്കിങ് ലീഗ് മത്സരങ്ങളിലെ ജേതാക്കളെയും ഡിപ്പാർട്മെന്റ് സ്പോർട്സ് ക്യാപ്റ്റൻമാരെയും ചടങ്ങിൽ ആദരിച്ചു.

കേരളാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ നവാസ് മീരാൻ മുഖ്യാഥിതിയായി.\കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, സ്കോർ ലൈൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഫിറോസ് മീരാൻ, കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. സൽവിൻ കാപ്പിലിപ്പറമ്പിൽ, കോളേജ് ബർസർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കായിക വിഭാഗം മേധാവി ആശിഷ് ജോസഫ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

കോളേജിൽ നടത്തി വരുന്ന വിവിധ ലീഗ് മത്സരങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുവാൻ ഇടനൽകുമെന്ന് മുഖ്യാ തിഥി സൂചിപ്പിച്ചു. കോളേജിലെ വിവിധ അക്കാദമി പരിശീലകർ, സ്പോർട്സ് കൗൺസിൽ ഹോസ്റ്റൽ പരിശീലകർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top