പാലാ :പാലാ ബോയ്‌സ് ടൗണിനു സമീപം സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് നടത്തിവരുന്ന വൃദ്ധരെ സംരക്ഷിക്കുന്ന ദയാ ഭവൻ സ്ഥാപനത്തിന്റെ സ്ഥലം കയ്യേറി സംരക്ഷണ മതിൽ ഇടിച്ചു നിരത്തിയ സ്വകാര്യ വ്യക്തിക്കെതിരെ ജനരോക്ഷം ഉണർന്നു .ഇന്ന് രാവിലെയും ജെ സി ബി യുമായി വന്നു സംരക്ഷണ മതിലിന്റെ ഒരു ഭാഗം ഇടിച്ചു നിരത്തുവാൻ തുടങ്ങിയപ്പോൾ നാട്ടുകാർ ഇടപെട്ടാണ് ജെ സി ബി യുടെ പ്രവർത്തനം നിർത്തിപ്പിച്ചത് . ജെയിംസ് കാപ്പനെന്ന വ്യക്തിയുടെ ഈ കൈയ്യേറ്റം ആർ ഡി ഒ യുമായി ഉണ്ടാക്കിയ എഗ്രിമെന്റിനു ഘടക വിരുദ്ധമാണ് .

ഇന്ന് വൈകിട്ടോടെ ജോസ് കെ മാണി എം പി സംഭവ സ്ഥലം സന്ദർശിച്ചു .കൈയ്യേറ്റ സ്ഥലം നോക്കി കണ്ട അദ്ദേഹം അക്രമം വച്ച് പൊറുപ്പിക്കില്ലെന്ന് അസന്നിഗ്ദ്ധമായി തന്നെ പ്രഖ്യാപിച്ചു .കൈറ്റേറ്റത്തെ ജോസ് കെ മാണി അപലപിക്കുകയും ചെയ്തു .സംഭവ സ്ഥലത്ത് നിന്ന് കൊണ്ട് തന്നെ ആർ ഡി ഒ യെ വിളിച്ച് അക്രമിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ;കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് ;ജോസുകുട്ടി പൂവേലി ;ജെയ്‌സൺ മാന്തോട്ടം ;റോണി വർഗീസ്;ആനിത്തോട്ടം തോമാച്ചൻ എന്നിവർ ജോസ് കെ മാണിയോടൊപ്പം സന്നിഹിതരായിരുന്നു .ആർ ഡി ഒ ആഫീസ് ഉപരോധം അടക്കമുള്ള പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങുവാനും നീക്കമുണ്ട് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

