ബെംഗളൂരു: കന്നഡ നടി രന്യ റാവുവിന്റെ വീട്ടിൽ നിന്ന് അനധികൃത പണവും സ്വർണവും കണ്ടെടുത്തു. 2.5 കോടി രൂപയും 2.06 കോടിയുടെ സ്വർണവുമാണ് റവന്യു ഇന്റലിജൻസ് കണ്ടെടുത്തത്. ബെംഗളൂരുവിലെ ലവല്ലേ റോഡിലെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം സ്വർണക്കടത്തുകേസിൽ നടി അറസ്റ്റിലായിരുന്നു. ദുബായിൽ നിന്ന് 14.8 കിലോഗ്രാം സ്വർണം കടത്തി ദുബായിയിൽ നിന്നും ബെംഗളൂരുവിലേക്ക് സ്വർണം കടത്താൻ ശ്രമിക്കവെയാണ് അറസ്റ്റിലായത്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഡിആർഐ സംഘം നടിയെ അറസ്റ്റ് ചെയ്തത്.
ആഭരണങ്ങളായി അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചും സ്വർണം കടത്താനായിരുന്നു ശ്രമം. 14.8 കിലോ ഗ്രാം സ്വർണമാണ് ഇവരിൽ നിന്നും റവന്യൂ ഇന്റലിജൻസ് കണ്ടെടുത്തത്.

