പാലാ :സർക്കാരിന്റെ തോട് സ്വകാര്യ വ്യക്തി കോൺക്രീറ്റ് കുഴലിലാക്കി.ഇത് കാണണമെങ്കിൽ പാലാ വലവൂർ റൂട്ടിലുള്ള ബോയ്സ് ടൗൺ ഭാഗത്തേക്ക് വന്നാൽ മതി .നിയമങ്ങളൊന്നും സ്വകാര്യ വ്യക്തിക്ക് പ്രശ്നമല്ല .പാടം നികത്തുന്നതിന് ഭാഗമായാണ് സർക്കാരിന്റെ തോട് കോൺക്രീറ്റ് കുഴലിലാക്കിയിട്ടുള്ളത് .ഒരു ആഴ്ച്ചയായി ബോയ്സ് ടൗൺ ഭാഗത്ത് പാടം നികത്തിക്കൊണ്ടിരിക്കുകയാണ് .ഇപ്പോൾ തന്നെ നൂറു കണക്കിന് ലോഡ് മണ്ണ് അടിച്ചു കഴിഞ്ഞു .

അല്ലപ്പാറ ഭാഗത്തുള്ള കുന്ന് ഇടിച്ചു നികത്തിയാണ് പാടം നികത്തിക്കൊണ്ടിരിക്കുന്നത്.എല്ലാ വിഭാഗക്കാർക്കും പടി നൽകിയാണ് ഇങ്ങനെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ആക്ഷേപം വ്യാപകമായുണ്ട് .ഭരണ പക്ഷത്തെ സിപിഐ എന്ന കക്ഷി ഇതിനെ ശക്തമായി എതിർത്തിട്ടുണ്ട് .ആദ്യം ഈ ഭാഗത്ത് സർക്കാർ തോട് കോൺക്രീറ്റ് കുഴലിലാക്കി അതിനു മുകളിൽ വീട് നിർമ്മിച്ചത് മുൻ കിഴതടിയൂർ ബാങ്ക് പ്രസിഡണ്ട് ജോർജ് സി കാപ്പനാണ്.
അന്ന് എല്ലാ കക്ഷികളും മൗനം പാലിച്ചിരുന്നു .ഇത് കണ്ടു കൊണ്ടാണ് ഇപ്പോൾ മറ്റ് വ്യക്തികളും ഇപ്പോൾ സർക്കാർ തോടിനെ കോൺക്രീറ്റ് കുഴലിലാക്കുന്നത്.വ്യാപകമായ പരിസ്ഥിതി പ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാവുന്നത് .ബോയ്സ് ടൗൺ ഭാഗത്ത് പല സ്വകാര്യ വ്യക്തികളും മല വെട്ടി നിരപ്പാക്കി കൊണ്ടിരിക്കുകയാണ് .അല്ലപ്പാറയ്ക്കും ബോയ്‌സ് ടൗണിനുമിടയിലുള്ള ഒരു സ്വകാര്യ വ്യക്തി നാട്ടുകാർ കാലങ്ങളായി ഉപയോഗിച്ച് കൊണ്ടിരുന്ന തൊണ്ട് നിരപ്പാക്കി മണ്ണിട്ട് മൂടി വെള്ളമൊഴുകാനായി കോൺക്രീറ്റ് കുഴൽ സ്ഥാപിച്ചിട്ടുണ്ട് .അധികാരികളെല്ലാം ഇത് കാണുന്നുണ്ടെങ്കിലും നടപടികളൊന്നയും തന്നെ സ്വീകരിക്കുന്നുമില്ല .
ബോയ്‌സ് ടൗണിനു തൊട്ട് ചേർന്ന് സ്വകാര്യ വ്യക്തി വീട് നിർമ്മിച്ച് കൊണ്ടിരിക്കുന്നത് .മുൻസിപ്പൽ ചട്ടങ്ങൾ പാലിച്ചു കൊണ്ടല്ലെന്നും നാട്ടുകാർ പറഞ്ഞു .റോഡിൽ നിന്നും പാലിക്കേണ്ട അകലം ഇവിടെ പാലിച്ചിട്ടില്ല .

