പാലാ : പാലായുടെ നിയുക്ത നഗര പിതാവ് തോമസ് പീറ്ററിനെ കാത്തിരിക്കുന്നത് വൈഷമ്യം പിടിച്ച രാഷ്ട്രീയ കളികൾ.ഏതു വടിയും എടുത്തടിക്കുന്ന ആളുകൾ അദ്ദേഹം ക്നാനായ ക്കാരനാണെന്നു വരെ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ സ്വതവേ ശുദ്ധ ഗതിക്കാരനായ തോമസ് പീറ്റർ ശ്രദ്ധിച്ചില്ലെങ്കിൽ ഉഷ്‌ണിക്കേണ്ടതായി വരും .

അവസാന ഘട്ടത്തിലെ ചെയർമാൻ എന്ന നിലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാൻ എൽ ഡി എഫിനെയും കേരളാ കോൺഗ്രസിനെയും സജ്ജമാക്കേണ്ടതുണ്ട് .അതിന്റെ ആദ്യ പടിയായി കേരളാ കോൺഗ്രസ് മണ്ഡലം കൺവൻഷനുകൾ തുടങ്ങി കഴിഞ്ഞു.മുൻ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്താനും ഭാര്യയും അതിൽ പങ്കെടുത്തില്ലെന്നത് അദ്ദേഹം യു ഡി എഫുമായി കൈകോർക്കും എന്നുള്ള സൂചനയാണ് നൽകിയിരിക്കുന്നത് .
ആദ്യമായി പാർട്ടി നേതൃത്വത്തിന് വഴങ്ങുന്ന ഒരു ചെയർമാൻ ആയിരിക്കുക എന്നുള്ളതാണ് പ്രധാന കർത്തവ്യം .ശിഖരം വെട്ടും കുഴിയടയ്ക്കലും നല്ലതാണെങ്കിലും അത് മാത്രമായിരിക്കരുത് പ്രധാന ദൗത്യം .മഴയെത്തും മുമ്പേ പാലാ സെന്റ് തോമസ് സ്‌കൂളിന്റെയും ;കെ എസ് ആർ ടി സി സ്റ്റാൻഡിന്റെയും ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കുവാൻ എം എൽ എ യുടെയും ,രണ്ട് എം പി മാരുടെയും ഉപദേശങ്ങളും ഫണ്ടുകളും തേടാവുന്നതാണ് .
മഴക്കാലം തുടങ്ങുന്നതിനു മുമ്പേ കാടു തെളിക്കൽ മിഷ്യനുകൾ കേടുകൾ പോക്കി സജ്ജമാക്കാവുന്നതാണ് .അതിനു കേടു വരുമ്പോൾ നന്നാക്കുന്നതിനായി തൊടുപുഴയെയാണ് ആശ്രയിക്കുന്നത് .അത് മുനിസിപ്പാലിറ്റിക്ക് വൻ സാമ്പത്തീക ബാധ്യത വരുത്തുന്നു .കാട് വെട്ട് മിഷ്യനുകൾ കൊണ്ട് ജീവിക്കുന്ന എത്രയോ കുടുംബങ്ങൾ ഈ നാട്ടിലുണ്ട് .യൂണിയനുകളുടെ മെല്ലെപോക്ക് നയം ഇക്കാര്യത്തിൽ തിരുത്തിയെ പറ്റൂ.26 മെമ്പർമാരും ഇപ്പോഴും ആവശ്യപ്പെടുന്ന ഒരു ആവശ്യമാണ് കാടു വെട്ടിത്തെളിക്കൽ പ്രശ്നം .പാലാ ജനറൽ ആശുപത്രിയുടെ കാര്യക്ഷമത നിലനിർത്തുവാൻ ചെയർമാന്റെ സജീവ ശ്രദ്ധ പതിയേണ്ടതുണ്ട് . ഏറെയൊന്നും ചെയ്യാൻ സാധിക്കുകയില്ലെങ്കിലും കാര്യക്ഷമത കൊണ്ട് തോമസ് പീറ്ററിന് ജന വിശ്വാസം ആർജിക്കാവുന്നതാണ് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

