
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജസ് കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെൻറ് ഓഫ് ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാറിന് ഇന്ന് തുടക്കമാകും.
സമാധാന പുനസ്ഥാപനപ്രക്രിയയിൽ സ്ത്രീപ്രതിരോധവും കുടിയേറ്റ സ്വയംനിർണ്ണയാവകാശ മുന്നേറ്റങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സെമിനാറിന്റെ ഉദ്ഘാടനം എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് വൈക്കം മുഹമ്മദ് ബഷീർ ചെയർ പ്രൊഫസർ ഡോ കെ.എം കൃഷ്ണൻ നിർവഹിക്കും. ലണ്ടൻ ലീഡ്സ് യൂണിവേഴ്സിറ്റി ചാൾസ് വാലസ് ഫെലോയും ഐ ഐ റ്റി പാറ്റ്ന യിലെ അസോസിയേറ്റ് ഫ്രൊഫസറുമായ ഡോ പ്രിയങ്ക തൃപാഠി, കേരള യൂണിവേഴ്സിറ്റി ഇൻസ്റ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് അസിസ്റ്റൻറ് പ്രൊഫസർ ഡോ അപ്പു ജേക്കബ് ജോൺ തുടങ്ങിയവർ സെമിനാറിൽ ക്ലാസുകൾ നയിക്കും.
കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് , കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ഐ ക്യു ഏ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്,സെമിനാർ ജോയിൻറ് കൺവീനർമാരായ ശ്രീമതി സിനി ജേക്കബ്, ഡോ ആൽവിൻ ജോസഫ് തുടങ്ങിയവർ സംസാരിക്കും.

