Kerala

പാട്ടത്തിപ്പറമ്പ് റോഡിനു ഇനി പാട്ടംവേണ്ട: വികസന വിരോധത്തിന് കണ്ണീർ കൊണ്ട് റീത്ത് വച്ച് റീത്താമ്മ മെമ്പർ

 

പാലാ :മാനത്തൂർ :വികസന വിരോധത്തിനും ,വികസനത്തിന് തടസ്സം സൃഷ്ട്ടിക്കുന്നവർക്കും കണ്ണീർ കൊണ്ട് റീത്ത് വച്ച് കടനാട്‌ പഞ്ചായത്തിലെ റീത്താമ്മ മെമ്പർ .കടനാട്‌ പഞ്ചായത്തിലെ ജോസഫ് ഗ്രൂപ്പ് മെമ്പറാണിവർ . എം.എൽ.എ. ഫണ്ടിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ 10 ലക്ഷം രൂപ മുടക്കി ടാറിംഗ് നടത്തിയ മാനത്തൂർ – പാട്ടത്തിപ്പറമ്പ് റോഡിൻ്റെ ഉദ്ഘാടന വേദിയിലായിരുന്നു വാർഡ് മെമ്പർ റീത്താമ്മ ജോർജ് തേങ്ങികരഞ്ഞത്, ഉദ്ഘാടകനായ മാണി സി.കാപ്പൻ എം.എൽഎ വേദിയിലിരിക്കെയാണ് ഇങ്ങനെ സംഭവിച്ചത്.

ചടങ്ങിൽ സ്വാഗതം പറയുമ്പോഴായിരുന്നു റീത്താമ്മ വേദന പങ്കുവച്ചത്. അഞ്ചു വർഷത്തോളമായി തകർന്ന് കിടന്ന ഈ റേഡിനു വേണ്ടി താൻ ഒറ്റക്കും നാട്ടുകാരോടെപ്പവും നടത്തിയ സേവന പ്രവർത്തനങ്ങൾ വിവരിക്കവേയായിരുന്നു തേങ്ങൽ. ” ഈ റോഡിനു വേണ്ടി ഒട്ടേറെ കഷ്ടപ്പാടുകൾ താൻ അനുഭവിച്ചു. ഒത്തിരി ദുരിതങ്ങൾ മാനസികമായും ശാരീരികമായും നേരിടേണ്ടി വന്നു.എം.എൽ.എ. സഹായിച്ചില്ലായിരുന്നെങ്കിൽ താൻ അപമാനിതയായി ഇറങ്ങി പോകേണ്ടി വന്നേനെ.” – റീത്താമ്മ ജോർജ് പറഞ്ഞു.

സ്വന്തം ചെലവിൽ 13 ലോഡ് മക്ക് റോഡിൽ ഇറക്കി.വെളുപ്പിന് രണ്ടു മണി വരെ ജനകീയ കൂട്ടായ്മകൾക്ക് നേതൃത്വം നൽകി ജനങ്ങളോടൊപ്പം നിന്നു  എന്നിട്ടും ചില ചിന്ന തമ്പിമാരും .പെരിയ തമ്പിമാരും ;തങ്ക കമ്പി കൊണ്ട്  എനിക്ക് ഉപരോധം സൃഷ്ട്ടിക്കുകയാണെന്നു റീത്താമ്മ മെമ്പർ കോട്ടയം മീഡിയയോട് പറഞ്ഞു .എന്റെ പ്രയത്നം ജനങ്ങൾ കാണുന്നുണ്ട്.എനിക്ക് ജനങ്ങളോട് മാത്രമേ കണക്ക് ബോധിപ്പിക്കാനുള്ളൂ എന്നും റീത്താമ്മ കോട്ടയം മീഡിയയോട് പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top