തീക്കോയി :പണിയെടുക്കും തൊഴിലാളികളുടെ സംഘ ശക്തിക്ക് ശമനമുണ്ടാവില്ല എന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ചു കൊണ്ട് പുന്നപ്രയുടെയും , വയലാറിന്റെയും ;ഒഞ്ചിയത്തിന്റെയും മക്കൾ തീക്കോയിയിൽ ഒത്തു കൂടി . സിപിഐ തീക്കോയി ലോക്കൽ സമ്മേളനം അഡ്വ . ആർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സിപിഐ തീക്കോയി ലോക്കൽ സെക്രട്ടറി പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രതീഷ് പി എസ് സ്വാഗതം പറഞ്ഞു.

സംസ്ഥാന കമ്മിറ്റി അംഗം അഡ്വ സന്തോഷ്കുമാർ, പാർട്ടി ജില്ലാ കമ്മിറ്റി അംഗം സ: എം ജി ശേഖരൻ, ജില്ലാ കമ്മിറ്റി അംഗം സുനിൽ, മണ്ഡലം എക്സിക്യൂട്ടീവ് അംഗം പി എസ് ബാബു , പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. യോഗത്തിന് ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി സഖാവ് വിനോദ് ജോസഫ് നന്ദി അറിയിച്ചു.

