പാലാ: പാലാ വലവൂർ റൂട്ടിൽ ബോയിസ് ടൗൺ ജംഗ്ഷനും സെമിനാരി ജംഗ്ഷനുമിടയിൽ അപകടമുണ്ടായി.

ഓട്ടോയിൽ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഓട്ടോ റിക്ഷായ്ക്ക് സാരമായ കേട് പാടുകൾ പറ്റിയിട്ടില്ല എങ്കിലും ,പൂക്കുറ്റിയായിരുന്ന കാർ ഡ്രൈവർ കാറൊതുക്കിയ ശേഷം ഇറങ്ങി ഓടുകയായിരുന്നു. കാറിന് നിലവിൽ രേഖകളൊന്നും തന്നെയില്ലെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ ഇപ്പോൾ തന്നെ നല്ലൊരു തുക പിഴയും അടയ്ക്കുവാനുണ്ട്. ഡ്രൈവർ അല്ലപ്പാറ സ്വദേശിയായ കാർപെൻ്ററാണെന്നാണ് റിപ്പോർട്ടുകൾ.

