പാലാ :പാലാ നഗരസഭയിലെ ഒന്നാം വാർഡായ ഡേവിസ് നഗറിലെ നാലോളം വീടുകൾക്ക് ഭീഷണിയായി അടുത്ത പറമ്പിലെ വൻ മരങ്ങൾ .മറ്റത്തിൽ ചാക്കോയെന്ന വ്യക്തിയുടെ പറമ്പിൽ നിൽക്കുന്ന തേക്കും റബ്ബറുമാണ് നാലോളം വീടുകൾക്ക് ഭീഷണിയായിട്ടുള്ളത്.

സ്വകാര്യ വ്യക്തിയെ വിളിച്ചു പറഞ്ഞെങ്കിലും അദ്ദേഹം മരങ്ങൾ വെട്ടിമാറ്റാൻ ഒരുക്കമല്ലാത്ത സ്ഥിതിക്ക് നിയുക്ത മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്ററിന് പരാതി നൽകാൻ ഒരുങ്ങുകയാണ് ഡേവിസ് നഗർ നിവാസികൾ .ഡേവിസ് നഗർ നിവാസികൾ നിരന്തരമായി ബന്ധപ്പെടുന്ന അല്ലപ്പാറയിലും പരിസരത്തും ഭൂമാഫിയകളും ;സ്വകാര്യ വ്യക്തികളും ആകെയുള്ള ജല സ്രോതസ്സായ അല്ലപ്പാറ തോട്ടിൽ മാലിന്യമൊഴുക്കുവാൻ മത്സരിക്കുകയാണെന്നും ഡേവിസ് നഗർ നിവാസികൾ കോട്ടയം മീഡിയയോട് പറഞ്ഞു .
ഡേവിസ് നഗറുമായി ബന്ധപ്പെട്ടു കിടക്കുന്ന മലകൾ സ്വകാര്യ വ്യക്തി ഇടിച്ചു നിരത്തി ആയിരക്കണക്കിന് ലോഡ് മണ്ണ് കടത്തി .പിന്നീട് ബോയ്സ് ടൗൺ ദയാ ഭവന്റെ ഭൂമി ഈ വ്യക്തി കയ്യേറുകയും ചെയ്തത് അടുത്ത കാലത്താണ്.ഈ വ്യക്തി ഇപ്പോൾ ഒരു വീട് വച്ചിരിക്കുന്നത് തന്നെ മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും ആക്ഷേപമുണ്ട് .വഴിയരുകിൽ വീട് വയ്ക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.പുതിയ നഗരസഭാ അധികൃതർ ഇക്കാര്യങ്ങൾ പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു .വൈസ് ചെയർപേഴ്‌സൺ ബിജി ജോജോയും , നിയുക്ത ചെയർമാൻ തോമസ് പീറ്ററും നേരിട്ട് വന്നും കാര്യങ്ങൾ പഠിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .

