ടെസ്ല മേധാവി ഇലോൺ മസ്കിന്റെ മകൻ മൂക്കിൽ കയ്യിട്ട് അഴുക്ക് കളഞ്ഞതിന് തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഓഫീസ് ഡെസ്ക് മാറ്റി എന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇലോൺ മസ്കിനൊപ്പം നാല് വയസുകാരനായ മകൻ ലിറ്റിൽ എക്സ് ട്രംപിനെ കാണാൻ വൈറ്റ് ഹൗസിൽ എത്തിയിരുന്നു. 150 വർഷം പഴക്കമുളള റെസൊല്യൂട്ട് ഡെസ്ക് ആണ് നവീകരിച്ചത്.

ടെസ്‌ല മേധാവി ഇലോൺ മസ്കിന്റെ ഇളയ മകൻ എക്സ് എഇ എ-12 മൂക്കിൽ വിരൽ വെച്ചതിനു ശേഷം ഈ മേശയിൽ തുടക്കുന്ന ദൃശ്യങ്ങൾ കുറച്ചുദിവസം മുൻപ് പ്രചരിച്ചിരുന്നു. ഇലോൺ മസ്കിനൊപ്പമാണ് തന്റെ നാലു വയസുകാരനായ ഇളയ മകനും എത്തിയത്. മസ്കിന്റെ മകനും ട്രംപും ഒന്നിച്ചുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു.
ഈ സംഭവത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഓവൽ ഓഫീസിലെ റെസല്യൂട്ട് ഡെസ്ക് ട്രംപ് താൽക്കാലികമായി മാറ്റി സ്ഥാപിച്ചത്. ഇലോൺ മസ്കിന്റെ മകൻ മൂക്ക് തുടച്ചതിനുശേഷമാണ് മേശ മാറ്റിയത് എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിന് എല്ലായിടത്തും രോഗാണുക്കൾ നിറഞ്ഞിരിക്കുന്നു എന്ന് ആശങ്കയുള്ള (ജെർമോഫോബ്) വ്യക്തിയാണെന്നും ഇതിനാലാണ് മേശ മാറ്റിയെതെന്നും റിപ്പോർട്ടുണ്ട്.

