Kerala

പട്ടയത്തിലെ തെറ്റുതിരുത്താൻ ഏഴര ലക്ഷം രൂപാ : മലപ്പുറം തിരുവാലിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി

മലപ്പുറം: തിരുവാലിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി. തിരുവാലി വില്ലേജ് അസിസ്റ്റന്റ് നിയാമത്തുള്ളയാണ് പിടിയിലായത്. പട്ടയത്തിലെ തെറ്റുതിരുത്താൻ ഏഴര ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. ആദ്യ​ഗഡുവായ 50,000 രൂപ വാങ്ങുമ്പോഴാണ് ഇദ്ദേഹത്തെ വിജിലൻസ് പിടികൂടിയത്.

തിരുവാലി സ്വദേശിയാണ് പട്ടയത്തിലെ തെറ്റുതിരുത്താൻ എത്തിയത്. കൈക്കൂലിയായി ഏഴര ലക്ഷം രൂപയാണ് വില്ലേജ് അസിസ്റ്റന്റായ നിയാമത്തുള്ള ആവശ്യപ്പെട്ടത്. ആദ്യ​ഗഡുവായി രണ്ട് ലക്ഷം രൂപ തരണമെന്നും പറഞ്ഞു. പ്രദേശവാസി അപ്പോൾത്തന്നെ പരാതിയുമായി വിജിലൻസിനെ സമീപിച്ചു.

വിജിലൻസിന്റെ നിർദേശപ്രകാരം ഇയാൾ നിയാമത്തുള്ളയെ വിളിക്കുകയും ആദ്യ​ഗഡുവായി 50,000 രൂപ നൽകാം എന്ന് പറയുകയും ചെയ്തു. ഈ തുക കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം കയ്യോടെ പിടിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top