
തൊടുപുഴ : കോഴിക്കോട് അധ്യാപികയുടെ മരണത്തിന് സംസ്ഥാന സർക്കാരിൻ്റെ ആശാസ്ത്രിയ നിലപാടുകളും വിദ്യാഭ്യാസ വകുപ്പിൻ്റെ കലോചിതമല്ലാത്ത ഉത്തരവുകളും കെടുകാര്യസ്ഥിതതയും കാരണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ. യോഗ്യരായ ഭിന്നശേഷിക്കാരുടെ അപര്യാപ്ത നിലനിൽക്കുന്ന സവിശേഷ സാഹചര്യത്തിൽ കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് സർക്കാർ അപ്രഖ്യാപിത നിയമന നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
ശമ്പളം ലഭിക്കാതെ വർഷങ്ങളായി സേവനം തുടരുന്ന പതിനയ്യായിരത്തോളം എയ്ഡ്സ് സ്കൂൾ അധ്യാപകരുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണം .ഗവൺമെൻ്റ് മനേജ്മെൻ്റുകളെ കുറ്റം പറഞ്ഞ് തടിതപ്പുന്ന പതിവ് ശൈലി മാറ്റി ധാർമ്മികത നിറവേറ്റാൻ തയ്യാറാണമെന്നും PJ ജോസഫ് ആവിശ്യപ്പെട്ടു.

