പാലാ :അടുത്ത് വരുന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് തന്നെ പാലായിൽ യു ഡി എഫിനെ നയിക്കണമെന്ന് കോൺഗ്രസിനുള്ളിൽ അഭിപ്രായ രൂപീകരണം ഉയർന്നു.കഴിഞ്ഞ കാലങ്ങളിൽ ചില കേന്ദ്രങ്ങൾ ജോസഫ് വാഴക്കനെയും, ടോമി കല്ലാനിയെയും പോലുള്ളവരെ സ്വാധീനിച്ചാണ് ഘടക കക്ഷിയായ ജോസഫ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മുൻസിപ്പൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്.എന്നാൽ ഈ നീക്കം ഫലം കണ്ടില്ലെന്നു മാത്രമല്ല കോൺഗ്രസിന്റെ അഭിമാനത്തിന് കോട്ടം തട്ടുകയും ചെയ്തു.

ഈയടുത്തു നടന്ന ഒരു യു ഡി എഫ് യോഗത്തിൽ ഘടക കക്ഷികളെ നോക്കി ഒരു കോൺഗ്രസ് നേതാവ് ചോദിച്ചു ലോക്സഭാ വന്നാൽ ഘടക കക്ഷിക്ക് ;നിയമസഭാ വന്നാൽ ഘടക കക്ഷിക്ക്;തദ്ദേശ തെരെഞ്ഞെടുപ്പ് വന്നാൽ ഘടക കക്ഷിക്ക് അപ്പോൾ കോൺഗ്രസിനെന്താ ജോലി വോട്ട് ചെയ്യൽ മാത്രമാണോ..?ഈ അഭിപ്രായം പാലായിലെ കോൺഗ്രസുകാരുടെയാകെ അഭിപ്രായമായി മാറുകയാണ് .
പാലാ മുൻസിപ്പൽ തിരെഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്കെട്ടായി നീങ്ങാനാണ് തീരുമാനം .കോൺഗ്രസിന്റെ തെക്കേക്കരയിലെ പടല പിണക്കങ്ങൾ തീർക്കാനും ;മായാ -ചൊള്ളാനി തർക്കങ്ങൾ തീർക്കാനും തത്വത്തിൽ തീരുമാനമായിട്ടുണ്ട് .കോൺഗ്രസിന് ഏറ്റവും കൂടുതൽ സീറ്റ് ലഭിക്കുന്ന പ്രദേശമായി തെക്കേക്കര മാറുമെന്നാണ് കോൺഗ്രസ് നിഗമനം. സിപി എമ്മിൽ നിന്നും പുറത്താക്കപ്പെട്ട ഒരു കൗൺസിലറുമായി യാതൊരു സഖ്യവും വേണ്ടെന്നുള്ള ചൊള്ളാനി ;കെ സി നായർ സഖ്യത്തിന്റെ കർശന തീരുമാനത്തിന് മുൻപിൽ കോട്ടയം ഡി സി സി വഴങ്ങിയിട്ടുണ്ട് .
ചെല്ലുന്ന പാർട്ടിയിലെല്ലാം ഗ്രൂപ്പുണ്ടാക്കി ആ പാർട്ടിയെ വെട്ടിലാക്കുന്നതിൽ വിരുത് കാണിക്കുന്ന കൗൺസിലറെ കോൺഗ്രസിലെടുത്താൽ കോൺഗ്രസിനാണ് ദൂരവ്യാപകമായ കോട്ടങ്ങൾ മാത്രമേ ഉണ്ടാക്കൂ എന്ന വാദത്തിൽ കോട്ടയം ഡി സി സി യും അംഗീകരിക്കുകയായിരുന്നു .എന്നാൽ സ്ഥലം എം എൽ എ യെ സ്വാധീനിച്ച് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് കൊടുത്ത ദിവസം മുതൽ യു ഡി എഫിന്റെ ബുദ്ധികേന്ദ്രം താനാണെന്ന മട്ടിലുള്ള നീക്കങ്ങളും നിർദ്ദേശങ്ങളും കോൺഗ്രസ് കേന്ദ്രങ്ങളിൽ അസ്വാരസ്യമുണ്ടാക്കി .അതുകൊണ്ടു തന്നെ കോൺഗ്രസ് അയാളെ മുന്നിൽ നിർത്തിയുള്ള നീക്കങ്ങൾ വെട്ടുകയായിരുന്നു .
പാലാ മുൻസിപ്പൽ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന് 16 സീറ്റും ,ജോസഫ് വിഭാഗത്തിന് എട്ട് സീറ്റും , കാപ്പൻ വിഭാഗത്തിന് രണ്ട് സീറ്റുമാണ് പ്രാഥമിക കൂടിയാലോചനകളിൽ മുന്നോട്ട് വച്ചിട്ടുള്ളതെങ്കിലും ചില പ്രാദേശിക നീക്ക് പോക്കുകൾക്കും സാധ്യതയുണ്ട് .ഇന്ന് മുതൽ ആരംഭിക്കുന്നു പാലായിലെ പടയൊരുക്കം .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

