
പാലാ: വിടപറത്ത കൊച്ചേട്ടൻ എന്നും പ്രാർത്ഥനാനുഭവ ജീവിതത്തിലൂടെ സമൂഹത്തിന് സാക്ഷ്യം വഹിച്ച പോരാളിയായിരുന്നു.തടി കച്ചവടത്തിലൂടെ ജീവിതമാർഗം കണ്ടെത്തുമ്പോളും പ്രാർത്ഥനയിൽ അടിയുറച്ച് നിൽക്കുവാനുള്ള ധീരത അദ്ദേഹം കാണിച്ചിരുന്നു. യൂണിയൻ തൊഴിലാളികളുമായി വാക്കേറ്റമുണ്ടാവുമ്പോഴും സമവായത്തിലെത്താൻ പ്രാർത്ഥനാ ചൈതന്യം അദ്ദേഹത്തെ സഹായിച്ചിരുന്നു.
അദ്ദേഹത്തിൻ്റെ വീട് തന്നെ ഒരു പ്രാർത്ഥനാലയമായിരുന്നു. അവസാനമായി അർത്തുങ്കൽ പള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള പതാക ജാഥ വലവൂർ വേരനാലിൽ നിന്നും ആരംഭിച്ചപ്പോൾ ബഹുമാനപ്പെട്ട വൈദികരുടെ സാന്നിദ്ധ്യത്തിൽ വച്ച് വചനം പറയുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അന്ന് ആ ചടങ്ങുകൾക്ക് പൊതുപ്രവർത്തകരായ ജോസുകുട്ടി പൂവേലിൽ ,ജോർജ് പള്ളിക്കുന്നേൽ എന്നിവർ സന്നിഹിതരായിരുന്നു.
എ. സി ജോസഫിൻ്റെ (കൊച്ചേട്ടൻ ) മൃതസംസ്ക്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (21.2.2025 ) ഉച്ചകഴിഞ്ഞ് ബോയ്സ് ടൗൺ അല്ലപ്പാറയിലുള്ള ഭവനത്തിൽ ആരംഭിച്ച് ളാലം സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.വ്യാഴാഴ്ച വൈകിട്ട് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ട് വരുന്നതാണ്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

