രാമപുരം :പുറം പൊള്ളിക്കുന്ന കടുത്ത ചൂടാണെങ്കിലും രാമപുരം ഗ്രാമപഞ്ചായത്തിലെ ജി.വി സ്കൂൾ വാർഡിലെ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം കൂളാണെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറുമായ കെ.കെ. ശാന്താറാം അഭിപ്രായപ്പെട്ടു. 2025ഫെബ്രുവരി 24ന് രാമപുരം ഗ്രാമപഞ്ചായത്ത് ജി. വി സ്കൂൾ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച കോൺഗ്രസ് അംഗം പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ഷൈനി സന്തോഷ് കൂറുമാറി എൽഡിഎഫിന്റെ കൂടെ ചേർന്നതിനെ തുടർന്ന് മറ്റ് യു.ഡി.എഫ് അംഗങ്ങൾ ഇലക്ഷൻ കമ്മീഷൻ മുമ്പാകെ നൽകിയ പരാതിയെ തുടർന്ന് ഷൈനി സന്തോഷിന്റെ അംഗത്വം കമ്മീഷൻ റദ്ദാക്കുകയായിരുന്നു. ഷൈനിയുടെ അപ്പീൽ തള്ളിക്കൊണ്ട് കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ശരിവെച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

യുഡിഎഫിലെ ധാരണ പ്രകാരം കാലാവധി സമയത്ത് പ്രസിഡണ്ട് സ്ഥാനം കൈമാറേണ്ടിയിരുന്നു. ധാരണ പ്രകാരം രാജിവെച്ചെങ്കിലും,പിന്നീട് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കൂടെ കൂടി ഭരണത്തെ അട്ടിമറിക്കുകയും വീണ്ടും പ്രസിഡന്റ് ചെയ്യുന്ന സാഹചര്യമായിരുന്നു രാമപുരത്ത് ഉണ്ടായത്. തലേദിവസം വരെ ഒരു കാര്യത്തിലും യാതൊരുവിധ അതിർത്തിയും പ്രകടിപ്പിക്കാതെ യുഡിഎഫിന് ഒപ്പം നിന്ന ഷൈനി സന്തോഷ് ഒറ്റരാത്രികൊണ്ട് മലക്കം മറിഞ്ഞതിനു പിന്നിൽ പണത്തിന്റെ ഇടപാട് ആണെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. വാർഡിലെ ജനങ്ങളെ വഞ്ചിച്ചതിലും പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിലും വാർഡിലെ ജനങ്ങൾക്ക് നല്ലതുപോലെ അമർഷംമുണ്ടെന്നും, വാർഡിനെ അനാഥമാക്കി ഇലക്ഷൻ സാഹചര്യത്തിലേക്ക് വാർഡിനെ തള്ളി വിട്ടതും,കുതിരക്കച്ചവടത്തിന് നേതൃത്വം കൊടുത്ത എൽഡിഎഫിന്റെ നിലപാടിലും ജനം പ്രതിഷേധിക്കുമെന്നും, റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുക എന്ന ഒറ്റ അജണ്ട മാത്രമേ യുഡിഎഫിന് മുൻപിൽ ഉള്ളൂ എന്നും കൺവീനർ അറിയിച്ചു.
വാർഡിന്റെ രൂപീകരണ കാലം മുതൽ തുടർച്ചയായി യുഡിഎഫ് ജയിക്കുന്ന വാർഡാണിതെന്നും പഞ്ചായത്തിൽ ആകമാനം നിലവിലെ ഭരണസമിതി യോടുള്ള മതിപ്പും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ മൂലമുള്ള ജീവിത പ്രതിസന്ധിയും രാഷ്ട്രീയമായി യുഡിഎഫ് ചേരിയിൽ നിൽക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. ജി. വി സ്കൂൾ വാർഡിലെ ആരുടെയും വിജയമോ പരാജയമോ പഞ്ചായത്തിന്റെ ഭരണമാറ്റത്തെ സ്വാധീനിക്കുന്ന സാഹചര്യമില്ല. എല്ലാംകൊണ്ടും യുഡിഎഫിന് അനുകൂലമായ സാഹചര്യം ആണുള്ളത്. ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കെ.ഫ്രാൻസിസ് ജോർജ്.എം.പി, മാണി.സി.കാപ്പൻ എം.എൽ.എ, ജോസഫ് വാഴക്കൻ,തോമസ് കല്ലാടൻ, തോമസ് ഉഴുന്നാലിൽ, പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ, ഡി.സി.സി.വൈസ് പ്രസിഡണ്ട് ബിജു പുന്നത്താനം,ഡി സി സി ജനറൽ സെക്രട്ടറി സി ടി രാജൻ ; അഡ്വ. ജോസഫ് കണ്ടം,
കോൺഗ്രസ്ബ്ലോക്ക് പ്രസിഡണ്ട് മോളി പീറ്റർ,മണ്ഡലം പ്രസിഡന്റ് സണ്ണി കാര്യപ്പുറം, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജെ. മത്തച്ചൻ, ബ്ലോക്ക് സെക്രട്ടറി ടോണി മുല്ലൂക്കുന്നേൽ, സി.ജി. വിജയകുമാർ ചിറക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആൽബിൻ ഇടമനശ്ശേരി, റോബി ഊടുപുഴ, മനോജ് ജോർജ് ചീങ്കല്ലേൽ,സൗമ്യ സേവ്യർ, ബെന്നി താന്നിയിൽ,എ.ജെ.ദേവസ്യ, ശശി കിഴക്കേക്കര, കെ കെ സുകുമാരൻ, സജി ചെങ്കല്ലേൽ, ജോൺസൺ നെല്ലുവേലിയിൽ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ പിപി പ്രകാശ് പെരികിനാലിൽ, രാജഗോപാൽ മേമന,സുനിത വിമൽ, ബിന്ദു സന്തോഷ്, പ്രദോഷ്, അരുൺ കെ എം, മോഹനൻ നീറാക്കുളത്ത് ഇലക്ഷൻ കമ്മിറ്റി കൺവീനർ കെ കെ ശാന്താറാം, ചെയർമാൻ ബെന്നി കച്ചി റമറ്റം, ട്രഷറർ ഡെന്നി തോമസ് ഇടക്കര എന്നിവർ നേതൃത്വം നൽകുന്നു.

