പാലാ :രാജി വച്ച പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹത്തിന്റെ വാർഡായ ഒന്നാം വാർഡ് പ്രസിഡണ്ട് ഇല്ലാത്തതു തങ്കച്ചൻ രാജി വച്ചു.പാർട്ടി തുരുത്താനോഫ നീതി കേട് കാണിച്ചെന്നു ആരോപിച്ചാണ് ഇല്ലാത്തതു തങ്കച്ചൻ വാർഡ് പ്രസിഡണ്ട് സ്ഥാനം രാജി വച്ചിട്ടുള്ളത് .എന്നാൽ താൻ പാർട്ടിയിൽ തുടരുമെന്ന് അദ്ദേഹം കോട്ടയം മീഡിയയോട് പറഞ്ഞു .

37 വർഷമായി താൻ കേരളാ കോൺഗ്രസിന്റെ വാർഡ് പ്രസിഡന്റാണ്.എന്നാൽ പാർട്ടി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തിന് അനുകൂലമായി വോട്ടു ചെയ്തത് നീതികേടാണെന്നു അദ്ദേഹം പറഞ്ഞു .അതേസമയം ഒന്നാം വാർഡ് സെക്രട്ടറി ആയ റോണി വർഗീസ് താൻ സ്ഥാനം രാജി വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ;പാർട്ടിയുടെ ധാരണ പ്രകാരം പാർട്ടി തത്വങ്ങൾ അംഗീകരിക്കുകയാണ് തുരുത്തൻ ചെയ്യേണ്ടിയിരുന്നതെന്നും റോണി വർഗീസ് കോട്ടയം മീഡിയയോട് പറഞ്ഞു .
ഇന്ന് ഡേവിസ് നഗർ ആകെ വാട്സ്ആപ്പിൽ തുരുത്തൻ അനുകൂല സന്ദേശങ്ങൾ തുരുത്തൻ തന്നെ പ്രചരിപ്പിച്ചെങ്കിലും ആരും പിന്തുണച്ചിട്ടില്ലെന്നും ;പാർട്ടി നയങ്ങളോടൊപ്പമാണ് തങ്ങളെന്നും റോണി വർഗീസ് പറഞ്ഞു .ദയഭവന്റെ സ്ഥലം മാണി സി കാപ്പന്റെ അടുത്ത ബന്ധു കൈയ്യേറിയപ്പോൾ ആദ്യം ഓടി വന്നത് താനും .ജോസുകുട്ടി പൂവേലിയും ,ആനിത്തോട്ടം തോമാച്ചനും ആയിരുന്നു .എന്നാൽ ജനങ്ങൾ എതിരായപ്പോൾ സ്ഥലം എം എൽ എ തുരുത്തന് നിർദ്ദേശം കൊടുത്തു കന്യാസ്ത്രീ അമ്മമാരെ പെട്ടെന്ന് വിളിച്ചു വരുത്തി എഗ്രിമെന്റ് വച്ചത് സ്ഥലം എം എൽ എ യുമായുള്ള നാടകമായിരുന്നെന്ന് റോണി വർഗീസ് ചൂണ്ടി കാട്ടി .അവിശ്വാസത്തിനു മുൻപേ എം എൽ എ യുമായി അന്തർധാര സജീവമായിരുന്നെന്നു ഇതിൽ പരം തെളിവ് വേണോയെന്നും റോണി വർഗീസ് ചോദിച്ചു .
തുരുത്തനോ ,ഭാര്യയോ യു ഡി എഫ് സ്ഥാനാർത്ഥിയായി വന്നാൽ വോട്ടു ചെയ്യുമോ എന്ന ചോദ്യത്തിന് ഇല്ലത്ത് തങ്കച്ചൻ പറഞ്ഞത് സമദൂര നിലപാടായിരിക്കും തന്റേത് എന്നും റോണി വർഗീസ് പറഞ്ഞത് പാർട്ടിയുടെ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും എന്നുമാണ് .കല്ല് പെൻസിൽ കളഞ്ഞു പോയ കുട്ടികളെ പോലെ പെരുമാറുന്നവർ സ്ഥാനമാനങ്ങൾ ലഭിച്ചത് പാർട്ടി കരണമായിരുന്നെന്നു ഓർക്കുന്നത് നല്ലതാണെന്നും ഓർമിപ്പിച്ചു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

