തിരുവല്ല : തപോനിഷ്ഠനും മനുഷ്യ സ്നേഹിയുമായ ഇടയ ശ്രേഷ്ഠനായിരുന്നു വട്ടശ്ശേരിൽ തിരുമേനിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് ഏബ്രഹാം.
വട്ടശ്ശേരിൽ തിരുമേനിയുടെ ചരമ നവതിയോടനുബന്ധിച്ച് സെൻ്റ് ഡയനീഷ്യസ് ചാരിറ്റബിൾ ഫൗണ്ടേഷൻ നടത്തുന്ന ഡയാലിസിസ് പദ്ധതിയായ സ്നേഹസ്പർശം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ പരിപാലന രംഗത്ത് സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് .അദ്ദേഹം പറഞ്ഞു.

പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി സി. ഇ. ഒ, ഫാ ഡോ.ബിജുവർഗീസ് പയ്യമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. ഏബ്രഹാം വർഗീസ്, നെഫ്രോളജി വിഭാഗം തലവൻ ഡോ. സുഭാഷ് ബി.പിള്ള, കുഞ്ഞുകോശി പോൾ, പോളസ് ഈപ്പൻ, ജേക്കബ് മാമ്മൻ വട്ടശേരിൽ, സജിപൊയ്ക്കുടി, ബിജി മാത്യു, സോമു പി.ജോസഫ് എന്നിവർ പ്രസംഗിച്ചു.

