പാലാ :തലപ്പുലം :ഇരുചക്ര വാഹന തട്ടിപ്പിന് സ്ത്രീകളെ കുരുക്കിയ യുഡിഎഫ് , ബിജെപി മെമ്പർമാരും തലപ്പലം പഞ്ചായത്ത് സിഡിഎസ് മുൻ ചെയർപേഴ്സൺ കുഞ്ഞുമോൾ തോമസിനെയും അറസ്റ്റ് ചെയ്യുക,മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായ അനുപമ വിശ്വനാഥ്, മറ്റ് യുഡിഎഫ് മെമ്പർമാരും ബിജെപി മണ്ഡലം ഭാരവാഹിയും പഞ്ചായത്ത് അംഗവുമായ കെ ബി സതീഷും മറ്റു ബിജെപി അംഗങ്ങളും രാജിവെക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ(എം) തലപ്പലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു..

പഞ്ചായത്ത് പടിക്കൽ നടന്ന ധർണ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ജോയ് ജോർജ് ഉദ്ഘാടനം ചെയ്തു.200 ഓളം ആളുകളാണ് തലപ്പലം പഞ്ചായത്തിൽ സ്കൂട്ടർ തട്ടിപ്പിന് ഇരയായത്. കസ്റ്റമറെ ചേർക്കുന്നതിന് യു ഡിഎഫ് ബിജെപി പഞ്ചായത്ത് അംഗങ്ങൾ സൊസൈറ്റിയുടെ ഏജന്റായി പ്രവർത്തിച്ചിരുന്നു.
ഏരിയാ കമ്മിറ്റിയംഗം വി കെ മോഹനൻഅധ്യക്ഷനായി.ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ സെക്രട്ടറി കെ കെ സാബു, ടി ജി സലികുമാർ എന്നിവർ സംസാരിച്ചു.

