
കോട്ടയം :പ്ലാശനാൻ: ഫെബ്രുവരി 8, 9 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പ്രോജക്ട് അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് പ്ലാശനാൽ സെൻ്റ് ആൻ്റണീസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യർത്ഥിയായ ജെയ് വിൻ സെബാസ്റ്റ്യൻ.
കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് പ്രോജക്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ച മൂന്ന് പേരിൽ ഒരാൾ ആണ് ജെയ് വിൻ.
വാഹനാപകടങ്ങളുടെ എണ്ണം ക്രമാതിതമായി വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ ഡ്രൈവർമാരുടെ ഉറക്കം അതുപോലെ മറ്റ് അസ്വസ്ഥതകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന ലളിതമായ ആശയങ്ങളങ്ങാണ് ഈ പ്രോജക്ടിലൂടെ ജയ് വിൻ മുന്നോട്ട് വയ്ക്കുന്നത്.ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ പ്രവർത്തനങ്ങളിലൂടെയാണ് ജയ് വിൻ പ്രോഗ്രാമിംങ്ങിലേയ്ക്ക് കടന്നു വന്നത്.പ്രോഗ്രാമിംങ്ങിലൂടെ മറ്റു പല നൂതന ആശയങ്ങളും കൂടി കണ്ടെത്തിയിട്ടുണ്ട്.

