തിരുവനന്തപുരം: എംഎൽഎയായി തുടരുന്നതാണ് നല്ലതെന്ന് ചാണ്ടി ഉമ്മൻ. മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് ഇതാണ്.

തന്റെ ഇടം ജനമനസ്സിലാണെന്നും ഉമ്മൻചാണ്ടിയോടുള്ള സ്നേഹമാണ് ജനങ്ങൾ തനിക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായാൽ ജനങ്ങളിൽ നിന്ന് അകലാനും വികസന കാര്യങ്ങളിൽ പരിമിതികൾ വരാനും സാധ്യതയുണ്ടെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
മന്ത്രിസഭാ പട്ടികയിൽ തന്റെ പേര് ഉണ്ടായിരുന്നുവെന്നത് മാധ്യമങ്ങൾ സൃഷ്ടിച്ച ചർച്ച മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.