നിര്‍മ്മാതാവ് ജി. സുരേഷ് കുമാറിനെതിരെ പ്രതികരിച്ച നടൻ വിനായകന് മറുപടിയുമായി നിര്‍മ്മാതാവ് സിയാദ് കോക്കർ രംഗത്ത്.സിയാദ് കോക്കർ, വിനായകന്റെ പ്രതികരണത്തിന് മറുപടി നൽകുകയും, സുരേഷ് കുമാറിനെ പിന്തുണയ്ക്കുകയും ചെയ്തു. ഈ വിഷയത്തിൽ സുരേഷ് കുമാറിന്റെ നിലപാട് ശരിയാണെന്നും വിനായകന്റെ പ്രതികരണം അനാവശ്യമാണെന്നും സിയാദ് കോക്കർ പറഞ്ഞു.തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു സിയാദിന്റെ മറുപടി.ആരോട് എന്ത് പറയണം എന്ന് വിനായകൻ പഠിപ്പിക്കേണ്ട എന്നാണ് സിയാദ് കോക്കർ ഫെയ്സ്ബുക്കിൽ കുറിച്ചത്. തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതും അല്ല സിനിമാ നിർമാണമെന്നും സിയാദ് കോക്കർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഭിനേതാക്കൾ സിനിമ നിർമിക്കുന്നതിനെതിരെ സുരേഷ് കുമാർ വിമർശനം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി വിനായകൻ രംഗത്തെത്തിയത്. “സിനിമ തൻ്റെയും തൻ്റെ കൂടെ നിൽക്കുന്നവരുടേയും കുടുംബ സ്വത്താണോ മേനക സുരേഷ് കുമാറേ.
അഭിനേതാക്കൾ സിനിമ നിർമിക്കണ്ട എന്ന് തൻ്റെ ഭാര്യയോടും മകളോടും പോയി പറഞ്ഞാ മതി. ഞാൻ ഒരു സിനിമ നടനാണ്. ഞാൻ സിനിമ നിർമിക്കുകയും ഡയറക്ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യും. ഇത് ഇന്ത്യയാണ്. ജയ്‌ഹിന്ദ്.”- എന്നായിരുന്നു വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

