പാലാ :സിപിഐ കരൂർ ലോക്കൽ സെക്രട്ടറിയായി യുവജന നേതാവ് കെ ബി സന്തോഷ് തെരഞ്ഞെടുക്കപ്പെട്ടു.ഇന്ന് രാവിലെ ചേർന്ന ലോക്കൽ സമ്മേളനമാണ് സന്തോസിനെ ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.സന്തോഷിന്റെ നേതൃത്വത്തിൽ കരിമ്പ് കർഷകരുടെ കൂട്ടായ്മയും കരൂരിൽ പ്രവർത്തിക്കുന്നുണ്ട് .

മീനച്ചിൽ താലൂക്കിൽ ആദ്യമായാണ് കരിമ്പ് കർഷക കൂട്ടായ്മ ഉണ്ടാവുന്നത് .11 അംഗ ലോക്കൽ കമ്മിറ്റിയിൽ യുവാക്കൾക്കാണ് മുൻതൂക്കം.ഒരു വനിതയുമുണ്ട് .കെ ബി സന്തോഷ് ,കെ.ജി പ്രകാശ് ,ടി.കെ സജിമോൻ ,അജി വട്ടക്കുന്നേൽ ,ഇ.ജി മോഹൻദാസ് ,എ ജി ചന്ദ്രൻ ,കെ .ടി സജി ,സുരേഷ് നീലകണ്ഠൻ ,അനുപ് തങ്കച്ചൻ ,ദിലീപ് എം.ബി ,രമ്യാ ബിനു എന്നിവരാണ് സിപിഐ കരൂർ ലോക്കൽ കമ്മിറ്റി മെമ്പർമാർ.

