പാലാ :മീനച്ചിൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ വട്ടോത്ത് കുന്നേൽ കുടിവെള്ള പദ്ധതി 10 വര്ഷം മുൻപ് നിർമ്മിച്ചതാണ്.അതിന്റെ പുനർ നിർമ്മാണ പ്രവർത്തികൾക്കിടയ്ക്കാണ് അപകടമുണ്ടായത് .നാലു തൊഴിലാളികൾ കിണറ്റിലിറങ്ങി ജോലി ചെയ്യുമ്പോഴാണ് കിണർ ഇടിഞ്ഞു താഴ്ന്നത്.ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും ;ഈരാറ്റുപേട്ട ടീം എമർജൻസിയുടെയും കഠിന പ്രയത്നത്താലാണ് മൃതദേഹം കണ്ടെത്തിയത്.

ഈ പെടുമരണത്തിനു കാരണം മീനച്ചിൽ പഞ്ചായത്തധികാരികളുടെ കെടുകാര്യസ്ഥയെന്ന് നാട്ടുകാർ ആരോപിച്ചു .ഒരു വീട്ടിൽ കക്കൂസിനു കുത്തിയ കുഴി ഒരടി മാറി പോയതിന് വീടിനു വീട്ടുനമ്പർ നൽകാത്ത അനേക സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഈ പഞ്ചായത്തിൽ.തോടിന്റെ സൈഡിലുള്ള ഈ കുടിവെള്ള പദ്ധതിയുടെ വിപുലീകരണ പദ്ധതിക്ക് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ല .കോൺക്രീറ്റ് റിങ്ങുകൾ ചരിഞ്ഞാണ് നിൽക്കുന്നതെന്ന് രാവിലെ നാട്ടുകാർ ചൂണ്ടിക്കാട്ടിയിട്ടും.അതിനെ പുല്ലുവില കൽപ്പിച്ചാണ് തമിഴ്നാട്ടുകാരായ നാലു തൊഴിലാളികളെ കിണറ്റിൽ ഇറക്കിയത് .
തലേ ദിവസം പാറപൊട്ടിക്കാനായി വെടി വച്ചപ്പോൾ അടുത്തുള്ള വീടുകൾക്ക് ചെറിയ തോതിൽ കേടുപാടുകൾ പറ്റിയത് വീട്ടുകാർ അധികാരികളോട് അറിയിച്ചിരുന്നെങ്കിലും അതെല്ലാം പഞ്ചായത്ത് അധികാരികൾ അവഗണിക്കുകയായിരുന്നു.എക്സിക്യൂട്ടീവ് എഞ്ചിനീയറും.സൂപ്പർ വൈസർമാരും കടുത്ത ഉദാസീനതയാണ് കാണിച്ചിട്ടുള്ളതെന്ന് നാട്ടുകാർ ആരോപിച്ചു .പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മണ്ണ് പരിശോധനയും നടത്തിയിട്ടില്ല.വെറും പശിമയുള്ള മണ്ണിലാണ് കോൺക്രീറ്റ് റിംഗ് നിൽക്കുന്നതെന്ന് അറിവുള്ളവരല്ലേ ഈ എൻജിനീയർമാർ.തലേ ദിവസത്തെ വെടി വെപ്പിൽ കോൺക്രീറ്റ് റിങ്ങിന് തകരാർ പറ്റിയിരുന്നതും അധികാരികൾ അവഗണിച്ചു.കോൺക്രീറ്റ് റിംഗ് നിലനിൽക്കെ വെടി വയ്ക്കുന്നത് ഏത് മാനദണ്ഡത്തിലാണെന്നും നാട്ടുകാർ ചോദിക്കുന്നു .അവിടെ തന്നെ പിഴവ് പറ്റിയെന്നും ,വെടി വെപ്പിൽ തകരാർ പറ്റിയ കോൺക്രീറ്റ് റിംഗ് ചരിഞ്ഞിട്ടും അത് വക വയ്ക്കാതെ തൊഴിലാളികളെ പണിക്കിറക്കിയത് ദാർഷ്ട്യം മാത്രമാണെന്നും നാട്ടുകാർ പറയുന്നു .
നാല് ജീവനുകൾ പൊലിയേണ്ടതായിരുന്നെങ്കിലും ബാക്കി മൂന്ന് തൊഴിലാളികൾ പെട്ടെന്ന് തന്നെ കയറിൽ തൂങ്ങി രക്ഷപെടുകയായിരുന്നു.വീടുകൾക്ക് നമ്പർ നൽകുമ്പോൾ അവരെ ബുദ്ധിമുട്ടിക്കുവാനായി കക്കൂസിന്റെ ടാങ്കിന്റെ സ്ഥാനം ശരിയാക്കി കൊണ്ട് വാ എന്ന് കൽപ്പിക്കുന്ന പഞ്ചായത്ത് അധികാരികളും ഭരണക്കാരും പൊലിഞ്ഞ തമിഴ് തൊഴിലാളിയുടെ ജീവന് മറുപടി പറഞ്ഞെ പറ്റൂ.ഒരു നാട്ടുകാരനാണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അധികാരികൾക്കു നാട്ടിൽ നിന്ന് പൊറുക്കുവാൻ പറ്റുമായിരുന്നോ..?മനുഷ്യന്റെ ജീവൻ വച്ച് പന്താടുന്ന മീനച്ചിൽ പഞ്ചായത്ത് അധികാരികൾക്കെതിരെ ജനരോഷം ഉണർന്നു കഴിഞ്ഞു.വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ഉണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
മീനച്ചിൽ പഞ്ചായത്തിലെ കിണർ ദുരന്തം അധികാരികൾ വരുത്തി വച്ചത് :തമിഴനായത് കൊണ്ട് മനുഷ്യനല്ലാതാകുമോ..അധികാരികളെ ?

