പാലാ: പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ രാജി വച്ച് പാർട്ടി തീരുമാനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 9 കേരളാ കോൺഗ്രസ് (എം) കൗൺസിലർമാർ ചെയർമാൻ ഷാജു തുരുത്തൻ്റെ ചേമ്പറിൽ നേരിട്ടെത്തി കത്ത് നൽകി.

മണ്ഡലം പ്രസിഡണ്ട് ബിജു പാലു പടവനെറെയും, പാർലമെൻററി പാർട്ടി ലീഡർ ആൻേറാ പടിഞ്ഞാറേക്കരയുടെയും നേതൃത്വത്തിലാണ് കത്ത് കൈമാറിയത്.പതിനാലാം തീയതിയാണ് അവിശ്വാസം ചർച്ചയ്ക്ക് എടുക്കുന്നത്. പ്രതി പക്ഷത്തെ സ്വതന്ത്ര കൗൺസിലർ ജിമ്മി ജോസഫാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്.

അതേ സമയം ഷാജു തുരുത്തൻ രാജി വച്ചില്ലെങ്കിൽ സ്വതന്ത്ര കൗൺസിലർ കൊണ്ടുവരുന്ന അവശ്വാസത്തിൽ ഭരണപക്ഷവും പങ്കാളികളായേക്കും എന്നാണ് സൂചനകൾ ലഭിക്കുന്നത്. കേരളാ കോൺഗ്രസ് എമ്മിലെ ഒൻപതും ,സി.പി.എമ്മിലെ നാലും ആകെ 13 പേരുടെ പിന്തുണ അവിശ്വാസത്തിന് ലഭിക്കുമ്പോൾ പ്രതിപക്ഷത്തെ ഒൻപതും ചേർത്ത് 22 പേരുടെ പിന്തുണ ലഭിക്കും. ബിനു പുളിക്കക്കണ്ടവും ,ഷീബാ ജിയോയും പിന്തുണച്ചാൽ 24 പേരുടെ പിന്തുണയോടെ അവിശ്വാസം പാസാകുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്.
എന്നാൽ ഷാജു തുരുത്തൻ കൂടെയുള്ളതെല്ലാം ചതിയൻമാരാണെന്ന് അഭിപ്രായപ്പെട്ടു. അവിശ്വാസത്തെ ഒന്നിച്ച് നിന്ന് പരാജയപ്പെടുത്തിയിട്ട് പറഞ്ഞാൽ ഞാൻ രാജി വെക്കാമെന്നും അദ്ദേഹം പറഞ്ഞു.താൻ തന്തയ്ക്ക് പിറന്നവനാണെന്നും അവിശ്വാസം പരാജയപ്പെടുത്തിയിട്ട് രാജി വയ്ക്കാൻ പറഞ്ഞാൽ താൻ രാജി വയ്ക്കുമെന്നും മാറ്റി പറയില്ലെന്നും ഷാജു പറഞ്ഞു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

