പാലാ :മീനച്ചിലിൽ നിന്നും കാണാതായ വയോധികന്റെ മൃതദേഹ അവശിഷ്ടം കണ്ടെത്തി .ഇന് വൈകിട്ടോടെയാണ് മീനച്ചിലിൽ ഉള്ള വീടിനടുത്ത സ്ഥലത്ത് നിന്നും മൃത ദേഹ അവശിഷ്ടം കണ്ടെടുത്തത് .അസ്ഥികൂടത്തിൽ ഉള്ള ലുങ്കിയും ,ടീ ഷർട്ടും മക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട് .

44 ദിവസമായി ബന്ധുക്കൾ വയോധികനെ തിരയുകയായിരുന്നു .പോലീസ് സംവിധാനം മുഴുവൻ ഇതിനായി വിനിയോഗിച്ചിരുന്നു .ഹൈക്കോടതി ഈ പ്രശ്നത്തിൽ പോലീസിനെ നിശിതമായി വിമർശിച്ചിരുന്നു .പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരുന്നു .കോട്ടയം എസ് പി ഉടൻ സ്ഥലത്തെത്തുമെന്നു റിപ്പോർട്ടുകളുണ്ട് .

തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

