
പാലാ : പാലാ ടൗണിലെ ചുമട്ടു തൊഴിലാളികളുടെ (ഹെഡ് ലോഡ് ) യൂണിയനുകളും വ്യാപാരികളും തമ്മിൽ വെച്ചിട്ടുള്ള കൂലി എഗ്രിമെന്റ് കാലാവധി അവസാനിച്ചിരിക്കുകയാണ്. പ്രസ്തുത ചുമട്ട് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുവാൻ പാലായിലെ വ്യാപാരികൾ മുന്നോട്ടുവരണമെന്ന് ചുമട്ടുതൊഴിലാളി യൂണിയൻ കെ. ടി. യു. സി ( എം ) ആവശ്യപ്പെട്ടു.

യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സാബു കാരയ്ക്കൽ, കിരൺ കുമ്മിണിയിൽ, തോമസ് ജോൺ, ശരത്ത് പൂഞ്ഞാർ, ബാബു വർഗീസ്, ബിജു. ആർ, സന്തോഷ് തമ്പി, സാബു പാലാ, ശ്യാം ശശി, ബിനു, സാബു കുമ്മണിയിൽ, സിബി വർക്കി തുടങ്ങിയവർ പ്രസംഗിച്ചു.

