Kottayam

മാത്രു കലാലയത്തിൽ ഷാജു തുരുത്തൻഎത്തി;നിറ പുഞ്ചിരിയോടെ പ്രിൻസിപ്പലും;വിദ്യാർത്ഥികളും;ലഹരിക്കെതിരെ ഉയർപ്പ് എന്ന കലാജാഥ ഇന്ന് പാലാ സെന്റ് തോമസ് കോളേജിൽ ഉദ്‌ഘാടനം ചെയ്തു

പാലാ:-സംസ്ഥാന യുവജന ക്ഷേമ ബോർഡിൻറെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഉയർപ്പ് എന്ന കലാജാഥ ഇന്ന് പാലാ സെന്റ് തോമസ് കോളേജിൽ ഉദ്‌ഘാടനം ചെയ്തു . ഈ മാസം 6 ,7, 8 തീയതികളിൽ കോട്ടയം  ജില്ലയിലെ 9 നിയോജക  മണ്ഡലങ്ങളിലായി ലഹരിവിരുദ്ധ ക്യാമ്പയിൻ ഉയർപ്പ് കലാജാഥ നടത്തപ്പെടുകയാണ്. രണ്ടാം ദിവസമായ ഇന്ന് രാവിലെ 9 30ന് പാലാ നിയോജകമണ്ഡലത്തിലെപ സെൻറ് തോമസ് കോളേജ് പാലായിൽ വെച്ച് കലാജാഥ  നടത്തപ്പെട്ടു.

സെന്റ് തോമസ് കോളേജിന്റെ പൂർവ വിദ്യാർത്ഥി ആയ ഷാജു വി തുരുത്തനാണ് കലാജാഥ ഉദ്‌ഘാടനം ചെയ്തത്.യോഗത്തിൽ അധ്യക്ഷനായിരുന്ന പ്രിൻസിപ്പാൾ ഫാദർ ജെയിംസ് മംഗലത്ത് കോളേജിന്റെ പൂർവ വിദ്യാർത്ഥിയായ ഷാജുവിനെ തന്നെ ഈ കലാജാഥ ഉദ്‌ഘാടനത്തിനു ലഭിച്ചതിൽ അഭിനന്ദനങ്ങൾ അറിയിച്ചു .കൗൺസിലർമാരായ സാവിയോ കാവുകാട്ട്;ജിമ്മി ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു .

സംസ്ഥാന യുവജനക്ഷേമ ബോർഡിൻറെ കോട്ടയം ജില്ലാ ഓഫീസർ ശ്രീലേഖ സ്വാഗതവും;പാലാ നഗരസഭ യുവജന ക്ഷേമ ബോർഡ് കോഡിനേറ്റർ മാർഷൽ മാത്യു നന്ദിയും അപ്പ്പ്പിച്ച് സംസാരിച്ചു.അരമണിക്കൂർ നീളുന്ന 2 ഡാൻസും ഒരു ഡ്രാമയും അടങ്ങുന്നതായിരുന്നു കലാജാഥ

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top