പാലായിലെ വെള്ളിയേപ്പള്ളി കൊച്ചേട്ടന്റെ കുടുംബത്തിലേക്ക് ജോസ് കെ മാണിയുടെ കാർ ഗേറ്റ് കടന്നപ്പോൾ കാത്തിരുന്ന നേതാക്കളുടെ മുഖമെല്ലാം സജീവമായി .അവരെല്ലാം ചെന്ന് ജോസ് കെ മാണിയേ സ്വീകരിച്ചു.കുടുംബ നാഥൻ വി ജെ ബേബി ജോസ് കെ മാണിയുടെ കരം ഗ്രഹിച്ചപ്പോൾ മൂത്ത മകൻ ജോയലും ഒപ്പമുണ്ടായിരുന്നു .

കേന്ദ്ര മന്ത്രി നിധിൻ ഗഡ്‌കരിയുടെ പക്കൽ നിന്നും രാജ്യത്തെ മികച്ച ഏലം കർഷകനുള്ള അവാർഡ് നേടിയ വി ജെ ബേബി വെള്ളാപ്പള്ളിയെ കെ എം മാണി ഫൗണ്ടേഷന്റെ ആദരവ് അർപ്പിക്കുന്ന ലളിതമായ ചടങ്ങാണ് ഭവനത്തിൽ നടന്നത്.എല്ലാ നേതാക്കളെയും പേരെടുത്ത് പരാമർശിച്ച് ജോസുകുട്ടി പൂവേലിൽ സ്വാഗതം പറഞ്ഞപ്പോൾ ജോസ് കെ മാണി ചോദിച്ചു അപ്പോൾ എനിക്ക് സ്വാഗതമില്ലേ.ജോസ് കെ മാണിയെ പറ്റി പറയുമ്പോൾ നമ്മുടെ എല്ലാമെല്ലാമാണ് എന്നായിരുന്നു ജോസുകുട്ടിയുടെ മറുപടി .

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ പാലാക്കാർക്കു ഒരു അബദ്ധം പറ്റി.അത് നമ്മൾക്കു തിരുത്തണം.ജോസ് കെ മാണിയെ ഒരു മന്ത്രി ആയി കാണാനാണ് എനിക്ക് താൽപ്പര്യം എന്ന് പറഞ്ഞപ്പോൾ മറ്റുള്ള നേതാക്കളും അത് ശരിവച്ചു .വെള്ളാപ്പള്ളി കൊച്ചേട്ടന്റെ ഭവനം എന്ന് പറഞ്ഞാൽ നമ്മൾക്ക് ഇപ്പോഴും കയറി ചെല്ലാവുന്ന ഒരു അഭയ കേന്ദ്രമായിരുന്നു .കൊച്ചേട്ടനും ;മാണിസാറും തമ്മിലുള്ള സ്നേഹബന്ധം അഭേദ്യമായിരുന്നു .മാണി സാർ എപ്പോൾ മത്സരിച്ചാലും നോമിനേഷൻ കൊടുക്കുന്നതിനു മുൻപേ കൊച്ചേട്ടനെ കാണുമായിരുന്നു എന്നും ജോസുകുട്ടി കൂട്ടിച്ചേർത്തു.
ഇടുക്കി ജില്ലയിലെ ഏലത്തോട്ടത്തിൽ ജൈവ കൃഷിയാണ് നടപ്പിലാക്കിയിരിക്കുന്നത് .അവിടെ നമുക്കൊന്ന് പോണം എന്ന് ജോസുകുട്ടി പറഞ്ഞപ്പോൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ജോസ് പുത്തൻകാലാ പറഞ്ഞു അവിടെ നമുക്ക് ഒരു പാർട്ടി മീറ്റിങ് തന്നെ വയ്ക്കാം .പിന്നീട് വീട്ടുകാരുമായുള്ള ഫോട്ടോ എടുക്കുമ്പോഴും എല്ലാവരും പറഞ്ഞത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ ജോസ് കെ മാണിയുടെ സാധ്യതകളാണ് ചർച്ചയിൽ തെളിഞ്ഞു വന്നത്.സിപിഐ (എം )സിപിഐ പ്രവർത്തകരുമായുള്ള മാണീ ഗ്രൂപ്പ്കാരുടെ മാനസീക ഐക്യം സുദൃഢമായ പുത്തൻ സാഹചര്യത്തിൽ ജോസ് കെ മാണി വിശ്രമമില്ലാതെ കുതിക്കുകയാണ് .പാലായാകുന്ന റോം നിലനിർത്താനുള്ള അവിശ്രമ പോരാട്ട കാഹളമാണ് അവിടെ മുഴങ്ങിയത് .
ചടങ്ങിൽ ജോസ്കുട്ടി പൂവേലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, മുൻ പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ല പഞ്ചായത്ത് അംഗം പി എം മാത്യൂ, ബേബി ഉഴുത്തുവാൽ ,ചെയർമാൻ ഷാജു തുരുത്തൻ മുൻ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര; , ബൈജു കൊല്ലംപറമ്പൻ, ജയ്സൺ മാന്തോട്ടം, ടോമി തകടിയേൽ, ജീഷോ ചന്ദ്രൻകുന്നേൽ എന്നിവർ പ്രസംഗിച്ചു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

